x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എം​എം​എ​ല്‍ എം​ഡി​യെ ഉ​പ​രോ​ധി​ച്ചു


Published: July 2, 2026 06:06 AM IST | Updated: July 2, 2026 06:06 AM IST

ച​വ​റ കെ​എം​എം ടൈ​റ്റാ​നി​യം എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ (സി​ഐ​ടി​യു) നേ​തൃ​ത്വ​ത്തി​ല്‍ കെ​എം​എം​എ​ല്‍ ക​മ്പ​നി എം​ഡി​യെ ഉ​പ​രോ​ധി​ച്ച​പ്പോ​ള്‍.

ച​വ​റ: കെ​എം​എം ടൈ​റ്റാ​നി​യം എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ സി​ഐ​ടി​യു നേ​തൃ​ത്വ​ത്തി​ല്‍ ക​മ്പ​നി എം​ഡി​യെ ഉ​പ​രോ​ധി​ച്ചു. കെ​എം​എം​എ​ല്ലി​ല്‍​നി​ന്നു വി​ല്പ​ന ന​ട​ത്തി​യ ഗു​ണ​നി​ല​വാ​ര​മു​ള്ള ഉ​ത്പ​ന്ന​ത്തി​ന്‍റെ ക്വാ​ളി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ കൃ​ത്രി​മം ന​ട​ത്തി ക്വാ​ളി​റ്റി കു​റ​ഞ്ഞ​താ​ക്കി ന​ല്‍​കി​യ​തി​ലൂ​ടെ ക​മ്പ​നി​യു​ടെ സ​ല്‌​പേ​രി​നു ക​ള​ങ്കം വ​രു​ത്തി​യെന്നാ രോപി ച്ചാണ് സി​ഐ​ടി​യു നേ​തൃ​ത്വ​ത്തി​ല്‍ ഉ​പ​രോ​ധം സം​ഘ​ടി​പ്പി​ച്ച​ത്.

ഉ​പ​രോ​ധ​ത്തെ​ത്തു​ട​ര്‍​ന്ന് ആ​രോ​പ​ണ വി​ധേ​യ​രാ​യ മു​ഴു​വ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​മെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും തെ​റ്റ് ക​ണ്ടെ​ത്തി​യാ​ല്‍ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും ത​ല്‍​സ്ഥാ​ന​ത്തു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നെ സ്ഥ​ലം​മാ​റ്റു​മെ​ന്നു​മു​ള്ള മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌ടറുടെ രേ​ഖാ​മൂ​ല​മു​ള്ള ഉ​റ​പ്പി​ന്മേ​ല്‍ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

ഉ​പ​രോ​ധ സ​മ​ര​ത്തി​ന് യൂ​ണി​യ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​സി. ര​തീ​ഷ് കു​മാ​ര്‍, സു​രേ​ഷ് പാ​ല​ങ്ങാ​ട്ട്, എം.​എ​സ്. അ​നീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

 

Tags : Local News Nattuvishesham Kollam

Recent News

Corehub Up