ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ബത്തേരി താലൂക്ക് കമ്മിറ്റിയും മലയാളി മജീഷ്യന്‍ അസോസിയേഷനും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി നടത്തിയ മാജ
സുല്‍ത്താന്‍ ബത്തേരി: ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ബത്തേരി താലൂക്ക് കമ്മിറ്റിയും മലയാളി മജീഷ്യന്‍ അസോസിയേഷന് ബത്തേരിയും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി മാജിക് ഷോ, രക്തദാന സമ്മതപത്ര സ്വീകരണം, സൗജന്യ രക്തനിര്‍ണയ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു.
ബത്തേരി മുനിസിപ്പല്‍ പഴയ ബസ്സ്റ്റാന്‍ഡില്‍ നടന്ന പരിപാടി മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്സണ്‍ എം.ജി. ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.
ബത്തേരി വില്ലേജ് കമ്മിറ്റി ചെയര്മാന് ശശികുമാര്‍ അധ്യക്ഷത വഹിച്ചു. ബത്തേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീകാന്ത് എസ്. നായര്‍ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി 100ലധികം പേരില്‍ നിന്ന് രക്തദാന സമ്മതപത്രങ്ങള്‍ സ്വീകരിക്കുകയും 50ലധികം പേര്‍ക്ക് സൗജന്യ രക്തനിര്‍ണയം നടത്തുകയും ചെയ്തു.
റെഡ് ക്രോസ് സൊസൈറ്റി ബത്തേരി താലൂക്ക് സെക്രട്ടറി സി.ഇ. ഫിലിപ്പ്, മുനിസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷിഫാനത്ത്, കൗണ്‍സിലര്‍മാരായ നൗഷാദ് മംഗലശേരി, കെ.കെ. മൊയ്തു, റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ചെയര്മാന് ബേബി ടി. പോത്തന്,
മലയാളി മജീഷ്യന്‍ അസോസിയേഷന് ജില്ലാ സെക്രട്ടറി ജയന് കുപ്പാടി, റെഡ് ക്രോസ് സൊസൈറ്റി ബത്തേരി താലൂക്ക് ചെയര്മാന് പി.സി. സുനില്‍, ദിവകുമാര്, ഏലിയാസ് കുര്യന്, വി.ജെ. വിന്‍സെന്റ്, ഗോപകുമാര്‍, ഷെല്‍വി ഗീവര്‍ഗീസ്, ഹെലന് ആന്റണി, ബത്തേരി വില്ലേജ് കമ്മിറ്റി സെക്രട്ടറി കെ.ജി. സതീശന് എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Wayanad