ആരക്കുഴ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ഡോക്ടേഴ്സ് ദിനാചരണത്തോടനുബന്ധിച്ച് പ്രദേശത്തെ വിവിധ ഡോക്ടർമാരെ ആദരിച്ചപ്പോൾ.
മൂവാറ്റുപുഴ: ഡോക്ടേഴ്സ് ദിനത്തിൽ അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിലെ ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ അരിക്കുഴ ഗവ. ഹോമിയോപ്പതിയിലെ ഡോക്ടറെ ആദരിച്ചു. സ്കൂൾ പ്രധാനധ്യാപകൻ അനീഷ് കെ. ജോർജ് ഡോ. റോസി സെബാസ്റ്റ്യനെ പൊന്നാട അണിയിച്ചു. കുട്ടികൾ തയാറാക്കിയ കാർഡുകളും പൂക്കളും സമ്മാനമായി നൽകി.
ഹെൽത്ത് ക്ലബ് കോ-ഓർഡിനേറ്റർമാരായ റോസ് ജെയ്സൺ, ശ്യാംലി ബെന്നി, വിദ്യാർഥികളായ ആരോൺ കെ. അനീഷ്, റോൺ ജോർജ് റോബിൻ, ശ്രീനന്ദ അനൂപ്, റിയ ബിനോയ് എന്നിവർ നേതൃത്വം വഹിച്ചു.
ആരക്കുഴ: സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ഡോക്ടേഴ്സ് ദിനാഘോഷം പഞ്ചായത്ത് പ്രസിഡന്റ് സാബു പൊതൂർ ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ സിസ്റ്റർ റാണി ജോസ്, പ്രധാനാധ്യാപിക സിസ്റ്റർ ടിസ റാണി, വിദ്യാർഥി പ്രതിനിധികളായ അൽഫോൻസ റിജു, ലൂമിന മരിയ ജോമി, മിയ മറിയം എന്നിവർ പ്രസംഗിച്ചു. പ്രദേശത്തെ വിവിധ ചികിത്സാ മേഖലയിലുള്ള ഡോ. മനോജ്, ഡോ. വിബിന വിഭ റോസ്, ഡോ. ഡെയ്സി ജെയിംസ്, ഡോ. ജയ്റാണി എന്നിവരെയാണ് ആദരിച്ചത്.
കൂത്താട്ടുകുളം: ഡോക്ടേഴ്സ് ദിനാഘോഷത്തോടനുബന്ധിച്ച് കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ ഡോക്ടർമാരുടെ സംഗമം, മധുരം പങ്കുവയ്ക്കൽ, ആശംസകൾ കൈമാറൽ തുടങ്ങിയവ നടന്നു. ആശുപത്രി ചാപ്ലയിൻ ഫാ. കുര്യാക്കോസ് നരിതൂക്കിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും പ്രാർഥനാ ശുശ്രൂഷകളും നടത്തി.
അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ റോസ്മിൻ പഴയകരി, അസി.അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഡോ. മേഴ്സി അലക്സ് വാഴേപറമ്പിൽ, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ അനറ്റ് കട്ടിപറമ്പിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ആശുപത്രിയിലെ ഹിസ്റ്റോപതോളജി ലാബിന്റെ പ്രവർത്തനങ്ങൾക്കും തുടക്കമിട്ടു.
മൂവാറ്റുപുഴ: അത്യാധുനിക വന്ധ്യതാ നിവാരണ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചതിന് നാഷണല്‍ ഫെര്‍ട്ടിലിറ്റി ലീഡര്‍ഷിപ്പ് അവാര്‍ഡ് നേടിയ ഡോ.സബൈന്‍ ശിവദാസനെ സിപിഎം മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു.
ഏരിയ കമ്മിറ്റിയുടെ ഉപഹാരം സിപിഎം ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു ഡോ.സബൈന്‍ ശിവദാസിന് സമ്മാനിച്ചു. ചടങ്ങില്‍ മുന്‍ നഗരസഭ ചെയര്മാന് യു.ആര്. ബാബു പൊന്നാട അണിയിച്ച് ആദരിച്ചു. മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ. റിയാസ് ഖാന് അധ്യക്ഷത വഹിച്ചു.
Tags : Local News Nattuvishesham Ernakulam