x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ക​ർ​ച്ചാ​വ്യാ​ധി പ്ര​തി​രോ​ധം: "ക്ലീ​ൻ ഷോ​ട്ട് മ​ല​പ്പു​റം' ദീ​ർ​ഘി​പ്പി​ച്ചു


Published: July 2, 2026 05:40 AM IST | Updated: July 2, 2026 05:40 AM IST

മ​ല​പ്പു​റം: പ​ക​ർ​ച്ചാ​വ്യാ​ധി പ്ര​തി​രോ​ധ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി ന​ട​ന്നു​വ​രു​ന്ന ക്ലീ​ൻ ഷോ​ട്ട് മ​ല​പ്പു​റം 2026 എ​ന്ന പ​രി​പാ​ടി ജൂ​ലൈ 15വ​രെ ദീ​ർ​ഘി​പ്പി​ച്ചു.

ഹോ​ട്ട​ലു​ക​ൾ, ചാ​യ​ക്ക​ട​ക​ൾ, ബേ​ക്ക​റി​ക​ൾ, ജ്യൂ​സ് ക​ട​ക​ൾ, കാ​റ്റ​റിം​ഗ് യൂ​ണി​റ്റു​ക​ൾ, രാ​ത്രി​കാ​ല ത​ട്ടു​ക​ട​ക​ൾ എ​ന്നി​ങ്ങ​നെ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ വി​പ​ണ​നം ന​ട​ത്തു​ന്ന 7080 സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പ്, ത​ദ്ദേ​ശ വ​കു​പ്പ്, ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് എ​ന്നി​വസം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ 35 ശ​ത​മാ​നം സ്ഥാ​പ​ന​ങ്ങ​ളും മ​തി​യാ​യ ര​ജി​സ്ട്രേ​ഷ​നോ ലൈ​സ​ൻ​സോ ഇ​ല്ലാ​തെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി. ആ​കെയുള്ളതിൽ 15 ശ​ത​മാ​നം ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ്. 33 ശ​ത​മാ​നം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഹെ​ൽ​ത്ത് കാ​ർ​ഡി​ല്ല.

ആ​കെ​യു​ള്ള കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ൽ 34 ശ​ത​മാ​നം മാ​ത്ര​മാ​ണ് വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി​യി​ട്ടു​ള്ള​ത്. 33 ശ​ത​മാ​നം കി​ണ​റു​ക​ൾ ക്ലോ​റി​നേ​റ്റ് ചെ​യ്തി​ട്ടി​ല്ല.

50 ശ​ത​മാ​നം കി​ണ​റു​ക​ളി​ലെ വെ​ള്ളം മാ​ത്ര​മേ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ള്ളൂ. അ​തി​ൽ എ​ട്ട് ശ​ത​മാ​നം ഗു​ണ​നി​ല​വാ​രം തൃ​പ്തി​ക​ര​മ​ല്ല. തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം കു​ടി​ക്കു​വാ​ൻ കൊ​ടു​ക്കാ​ത്ത​ത് ആ​റ് ശ​ത​മാ​നം ക​ട​ക​ളാ​ണ്.

82 സ്ഥാ​പ​ന​ങ്ങ​ൾ ഒ​രു ശ​ത​മാ​നം കു​ടി​വെ​ള്ളം മി​ക്സ് ചെ​യ്തു കൊ​ടു​ക്കു​ന്നു. 80 ശ​ത​മാ​നം സ്ഥാ​പ​ന​ങ്ങ​ളി​ലും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​ത്യേ​ക ടോ​യ്‌ല‌‌‌‌​റ്റ് സം​വി​ധാ​ന​മി​ല്ല.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ക​ള​ക്‌ട​ർ, എ​ൽ​എ​സ്ജി​ഡി ജോ​യി​ന്‍റ് ഡ​യ​റ​ക്‌ട​ർ, ഡി​എം​ഒ, ഡി​പി​എം, ഡി​എ​സ്ഒ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ക്ലീ​ൻ ഷോ​ട്ട് പ​രി​പാ​ടി 15 വ​രെ ദീ​ർ​ഘി​പ്പി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു.

 

Tags : Local News Nattuvishesham Malappuram

Recent News

Corehub Up