കൂനമ്മാവ് ചാവറ ദര്ശന് സിഎംഐ പബ്ലിക് സ്കൂള്‍ നടന്ന 2026-27 അധ്യയന വര്‍ഷത്തെ ഇന്‍വസ്റ്റിച്ചര്‍ സെറിമണിയില്‍ നിന്ന്.
കൊച്ചി: കൂനമ്മാവ് ചാവറ ദര്ശന് സിഎംഐ പബ്ലിക് സ്കൂള്‍ 2026-27 അധ്യയന വര്‍ഷത്തെ ഇന്‍വസ്റ്റിച്ചര്‍ സെറിമണി സംഘടിപ്പിച്ചു. മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന് പങ്കെടുത്തു.
സ്കൂള്‍ മാനേജര്‍ ഫാ. പോള്‍ നെടുംചാലില്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. മെജിറ്റ് വട്ടോലി, എല്‍പി ഹെഡ്മിസിട്രസ് അനു ജോര്‍ജ്, കെജി ഹെഡ്മിസ്ട്രസ് പ്രീത പോള്‍, പിടിഎ പ്രസിഡന്റ് ജോസഫ് ജോണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള മെറിറ്റ് അവാര്ഡുകല് ചടങ്ങില്‍ വിതരണം ചെയ്തു.
Tags : Local News Nattuvishesham Ernakulam