x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ബ​ല​യി​ൽ വി​സ്മ​യം തീ​ർ​ത്ത് പ​ണ്ഡി​റ്റ് യോ​ഗേ​ഷ് സം​സി


Published: July 2, 2026 04:52 AM IST | Updated: July 2, 2026 04:52 AM IST

അ​ന്ത​രി​ച്ച ത​ബ​ല ആ​ചാ​ര്യ​ന്‍ പ​ണ്ഡി​റ്റ് എ​ന്‍.​ വെ​ങ്ക​ടേ​ഷ് നാ​യ​കി​ന്‍റെ 109-ാം ജ​ന്മ​വാ​ര്‍​ഷി​ക​ാചരണത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​ണ്ഡി​റ്റ് യോ​ഗേ​ഷ് സം​സി​യു​ടെ ത​ബ​ല സോ​ളോ.

ഫോ​ര്‍​ട്ടുകൊ​ച്ചി: പ്രേ​ക്ഷ​ക ഹൃ​ദ​യ​ങ്ങ​ളി​ല്‍ വാ​ദ്യ​സം​ഗീ​ത​ത്തി​ന്‍റെ അ​ല​ക​ള്‍ തീ​ര്‍​ത്ത് പ​ണ്ഡി​റ്റ് യോ​ഗേ​ഷ് സം​സി​യു​ടെ ത​ബ​ല സോ​ളോ അ​വ​ത​ര​ണം വി​സ്മ​യ​മാ​യി.

അ​ന്ത​രി​ച്ച ത​ബ​ല ആ​ചാ​ര്യ​ന്‍ പ​ണ്ഡി​റ്റ് എ​ൻ.​വെ​ങ്ക​ടേ​ഷ് നാ​യ​കി​ന്‍റെ 109-ാം ജ​ന്മ​വാ​ര്‍​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​മ​രാ​വ​തി ശ്രീ ​ഗോ​പാ​ല​കൃ​ഷ്ണ മ​ണ്ഡ​പ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സം​ഗീ​ത പ​രി​പാ​ടി​യി​ലാ​ണ് പ​ഞ്ചാ​ബ് ഖ​രാ​ന​യ്ക്ക് ആ​ഗോ​ള പ്ര​ശ​സ്തി നേ​ടി​ക്കൊ​ടു​ത്ത പ​ണ്ഡി​റ്റ് യോ​ഗേ​ഷ് സം​സി കൊ​ച്ചി​യു​ടെ സം​ഗീ​ത മ​ന​സു​ക​ളെ കീ​ഴ​ട​ക്കി​യ​ത്.

പ​ത്ത് വ​ര്‍​ഷം മു​ന്‍​പ് ഇ​തേ വേ​ദി​യി​ല്‍ യോ​ഗേ​ഷ് സം​സി ത​ബ​ല സോ​ളോ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. സൂ​ര്യ ഉ​പാ​ദ്യാ​യ ഹാ​ര്‍​മോ​ണി​യം അ​വ​ത​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി. വെ​ങ്ക​ടേ​ഷ് നാ​യ​കി​ന്‍റെ ശി​ഷ്യ​നും പ്ര​ശ​സ്ത ത​ബ​ലി​സ്റ്റു​മാ​യ ഡീ​ന്‍ മോ​ഹ​നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up