x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ധാ​ര​ണ​ക്കാ​രു​ടെ മാ​ധ​വേ​ട്ട​ൻ


Published: July 2, 2026 04:50 AM IST | Updated: July 2, 2026 04:50 AM IST

അ​ന്ത​രി​ച്ച പി.എ.മാധവന്‍റെ ഭൗതിക​ശ​രീ​രം മു​ണ്ടൂ​രി​ലെ വ​സ​തി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ.

തൃ​ശൂ​ർ: വി​മോ​ച​ന​സ​മ​ര​ത്തി​ലൂ​ടെ 13-ാം വ​യ​സി​ൽ രാ​ഷ്ട്രീ​യ​രം​ഗ​ത്തേ​ക്കു ക​ട​ന്നു​വ​ന്ന പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ, ദീ​ർ​ഘ​കാ​ല​ത്തെ ജ​ന​സേ​വ​നം സ​മ്മാ​നി​ച്ച സാ​ന്പ​ത്തി​ക​ബാ​ധ്യ​ത തീ​ർ​ക്കാ​ൻ ഒരുവേള സ്വന്തം സ്ഥ​ലം വി​ൽ​ക്കേ​ണ്ടി​വ​ന്ന ആ​ദ​ർ​ശ​ധീ​ര​ൻ, ആ​ധാ​ര​മെ​ഴു​ത്തു​കാ​ര​ൻ... എ​ന്നി​ങ്ങ​നെ വി​ശേ​ഷ​ണ​ങ്ങ​ളേ​റെ​യാ​ണ് ഇ​ന്ന​ലെ അ​ന്ത​രി​ച്ച മു​ൻ എം​എ​ൽ​എ പി.​എ. മാ​ധ​വ​നു​ള്ള​ത്.
ല​ളി​ത​മാ​യ വ​സ്ത്ര​ധാ​ര​ണ​വും സം​സാ​ര​ശൈ​ലി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യും സ​വി​ശേ​ഷ​ത​യു​മാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലും നാ​ട്ടു​കാ​ർ​ക്കി​ട​യി​ലും ‘മാ​ധ​വേ​ട്ട​ൻ’ ആ​യി​രു​ന്നു അ​ദ്ദേ​ഹം. സൗ​ഹൃ​ദ​ങ്ങ​ൾ​ക്കു വി​ല ക​ൽ​പ്പി​ച്ച ജ​ന​കീ​യ നേ​താ​വാ​യി​രു​ന്നു. ഏ​റ്റെ​ടു​ത്ത സം​ഘ​ട​നാ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ആ​ത്മാ​ർ​ഥ​ത​യോ​ടെ​യും നീ​തി​പൂ​ർ​വ​മാ​യും നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ അ​തീ​വ ശ്ര​ദ്ധ പു​ല​ർ​ത്തി. ജി​ല്ല​യി​ൽ പാ​ർ​ട്ടി അ​ടി​ത്ത​റ ശ​ക്ത​മാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തും മ​റ്റു​മാ​യി രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു കൈ​യി​ൽ​നി​ന്നു പ​ണം ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​ന്ന​ത് അ​ദ്ദേ​ഹ​ത്തെ ക​ട​ക്കാ​ര​നാ​ക്കിയിരുന്നു.
ക​ഴി​ഞ്ഞ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ലും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണു ഫെ​ബ്രു​വ​രി 20നു ​വാ​ഹ​നാ​പ​ക​ട​മു​ണ്ടാ​യ​ത്. ത​ല​യി​ലേ​റ്റ ഗു​രു​ത​ര പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് നാ​ല​ര​മാ​സ​ത്തോ​ള​മാ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

Tags : Nattuvishesham District news

Recent News

Corehub Up