x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലി​യേ​റ്റീ​വ് ഉ​പ​ക​ര​ണ ലൈ​ബ്ര​റി പ​ദ്ധ​തിക്കു തുടക്കം 


Published: July 2, 2026 04:54 AM IST | Updated: July 2, 2026 04:54 AM IST

റോ​ട്ട​റി​യു​ടെ ഹോ​പ്പ് പ്രൈം ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പാ​ലി​യേ​റ്റീ​വ് ഉ​പ​ക​ര​ണ ലൈ​ബ്ര​റി പ​ദ്ധ​തി ആ​ശു​പ​ത്രി ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​അ​പ്പു സി​റി​യ​ക്കി​ന് പാ​ലി​യേ​റ്റീ​വ് ഉ​പ​ക​ര​ണ​ങ്ങ

കാ​ല​ടി: കാ​ല​ടി, അ​ങ്ക​മാ​ലി , അ​ങ്ക​മാ​ലി ഗ്രേ​റ്റ​ർ , അ​ങ്ക​മാ​ലി ഹെ​റി​ട്ടേ​ജ്, കൊ​ച്ചി​ൻ എ​യ​ർ​പോ​ർ​ട്ട് റോ​ട്ട​റി ക്ല​ബു​ക​ൾ സം​യു​ക്ത​മാ​യി മ​റ്റൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പാ​ലി​യേ​റ്റീ​വ് ഉ​പ​ക​ര​ണ ലൈ​ബ്ര​റി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ട്ട​റി​യു​ടെ ഹോ​പ്പ് പ്രൈം ​പ​ദ്ധ​തി​യു​ടെ ആ​ദ്യ സം​ര​ഭ​മാ​യാ​ണ് സാ​ന്ത്വ​ന പ​രി​ച​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ സ​മാ​ഹ​രി​ച്ച് കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് എ​ത്തി​ച്ച് ന​ൽ​കു​ന്ന​ത്.

ആ​ശു​പ​ത്രി ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​അ​പ്പു സി​റി​യ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ട്ട​റി 3205 സി​സ്ട്രി​ക്റ്റ് ഗ​വ​ർ​ണ​ർ ജോ​ഷി ചാ​ക്കോ ഓ​ക്സി​ജ​ൻ കോ​ൺ​സ​ൻ​ട്രേ​റ്റ​റു​ക​ൾ , ക​ട്ടി​ൽ, കി​ട​ക്ക​ക​ൾ, നെ​ബു​ലൈ​സ​റു​ക​ൾ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്കു കൈ​മാ​റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. റോ​ട്ട​റി കാ​ല​ടി പ്ര​സി​ഡ​ന്‍റ് ബി​ജു ജോ​സ്, അ​ങ്ക​മാ​ലി പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് രാ​ഘ​വ​ൻ,

അ​ങ്ക​മാ​ലി ഗ്രേ​റ്റ​ർ പ്ര​സി​ഡ​ന്‍റ് ഡോ. ​സെ​ബി വ​ർ​ഗീ​സ്, അ​ങ്ക​മാ​ലി ഹെ​റി​റ്റേ​ജ് പ്ര​സി​ഡ​ന്‍റ് നി​ഥി​ൻ ജോ​ർ​ജ്, കൊ​ച്ചി​ൻ എ​യ​ർ​പോ​ർ​ട്ട് പ്ര​സി​ഡ​ന്‍റ് രേ​ഷ്മ അ​നൂ​പ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ൽ ഡോ​ക്ട​ർ​മാ​രെ ആ​ദ​രി​ച്ചു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up