x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​പ്ന​വീ​ടി​നോ​ട് ചേ​ർ​ന്ന് ശി​വ​ൻ​കു​ട്ടി​ക്ക് ചി​ത​യൊ​രു​ങ്ങി

വെബ് ഡെസ്ക്
Published: August 20, 2026 11:04 PM IST | Updated: August 20, 2026 11:04 PM IST

മൊ​ബൈ​ൽ ഗ്യാ​സ് ക്രി​മ​റ്റോ​റി​യം ഒ​രു​ക്കി​യ​പ്പോ​ൾ.

ഹ​രി​പ്പാ​ട്: മ​ക്ക​ൾ​ക്കാ​യി പ​ണി​യു​ന്ന വീ​ടി​ന്‍റെ ഓ​ര​ത്ത് ആ ​അ​ച്ഛ​ന് ചി​ത​യൊ​രു​ങ്ങി. കൗ​മാ​ര​സം​ഘ​ത്തി​ന്‍റെ ക്രൂ​ര​ത​യ്ക്ക് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട ക​രു​വാ​റ്റ​യി​ലെ ശി​വ​ൻ​കു​ട്ടി ചെ​ട്ടി​യാ​ർ​ക്ക് നാ​ടാ​കെ ഒ​ന്നി​ച്ചാ​ണ് അ​ന്ത്യ​യാ​ത്ര ന​ൽ​കി​യ​ത്.

മ​ക​ളു​ടെ പ്ര​സ​വ​ത്തി​നാ​യി ഭാ​ര്യ​യും കു​ടും​ബ​വും ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്ന​പ്പോ​ഴാ​യി​രു​ന്നു ക​രു​വാ​റ്റ​യെ ന​ടു​ക്കി​യ കൊ​ല​പാ​ത​കം.

അ​ച്ഛ​ൻ ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ആ​ശു​പ​ത്രി​യി​ൽ മ​ക​ൾ ഒ​രു കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. മ​ക​ൾ​ക്ക് ജ​നി​ച്ച കു​രു​ന്നി​നെ നെ​ഞ്ചോ​ടു ചേ​ർ​ക്കാ​നോ ഒ​രു​നോ​ക്ക് കാ​ണാ​നോ ആ ​പി​താ​വി​ന് ഭാ​ഗ്യ​മു​ണ്ടാ​യി​ല്ല.

മ​ക്ക​ൾ വാ​ങ്ങി​യ സ്ഥ​ല​ത്ത് അ​വ​ർ​ക്കാ​യി ര​ണ്ട് വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ് ഓ​രേ സ​മ​യം ന​ട​ന്നി​രു​ന്ന​ത്. ഒ​ന്നി​ന്‍റെ തേ​പ്പ് ജോ​ലി​ക​ളും മ​റ്റൊ​ന്നി​ന്‍റെ ഫൗ​ണ്ടേ​ഷ​ൻ ജോ​ലി​ക​ളു​മാ​ണ് പു​രോ​ഗ​മി​ച്ചി​രു​ന്ന​ത്. ദി​വ​സ​വും വീ​ടു​പ​ണി​ക​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ ശി​വ​ൻ​കു​ട്ടി എ​ത്തി​യി​രു​ന്നു. ഒ​ടു​വി​ൽ ത​റ​കെ​ട്ടി​യി​ട്ടി​രു​ന്ന ആ ​വീ​ടി​ന്‍റെ മു​ന്നി​ൽ​ത്ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന് ചി​ത​യൊ​രു​ക്കി. വി​ദേ​ശ​ത്തു​ള്ള മ​ക​ൾ എ​ത്തു​ന്ന​തു​വ​രെ മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​ രു​ന്നു.

Tags : funeral NattuVishasham DistrictNews

Recent News

Corehub Up