x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ടി​നു പി​ന്നി​ലെ കാ​ർ​പോ​ർ​ച്ചി​ൽ​നി​ന്നു വ​മ്പ​ൻ രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: August 19, 2026 03:07 AM IST | Updated: August 19, 2026 03:07 AM IST

രാ​ജ​വെ​മ്പാ​ല​യെ ആ​ർ​ആ​ർ​ടി സം​ഘം പി​ടി​കൂ​ടു​ന്നു.

മം​ഗ​ലം​ഡാം: വീ​ടി​നു പി​ന്നി​ലെ കാ​ർ​പോ​ർ​ച്ചി​ൽ​നി​ന്നും പ​ത്ത​ടി​യി​ലേ​റെ നീ​ള​മു​ള്ള വ​മ്പ​ൻ രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി. പൊ​ൻ​ക​ണ്ടം റോ​ഡി​ൽ ഒ​ലിം​ക​ട​വ് അ​ങ്ങേ​വീ​ട്ടി​ൽ ജോ​സി​ന്‍റെ വീ​ട്ടി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ രാ​ജ​വെ​മ്പാ​ല​യെ ക​ണ്ട​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി തു​ണി ഉ​ണ​ക്കാ​നി​ടാ​ൻ വീ​ട്ടു​കാ​ർ പു​റ​ത്തു ക​ട​ന്ന​പ്പോ​ൾ സ്റ്റാ​ൻ​ഡ് പോ​ലെ​യു​ള്ള ത​ട്ടി​ൽ എ​ന്തൊ ഇ​രി​ക്കു​ന്ന​തു​പോ​ലെ തോ​ന്നി. സൈ​ക്കി​ളി​ന്‍റെ ട​യ​റാ​കു​മെ​ന്ന് ക​രു​തി അ​തു കാ​ര്യ​മാ​ക്കി​യി​ല്ല.

എ​ന്നാ​ൽ ഇ​ന്ന​ലെ രാ​വി​ലെ ജോ​സി​ന്‍റെ ഭാ​ര്യ പ​ള്ളി​യി​ൽ പോ​യി തി​രി​ച്ചു വ​രു​മ്പോ​ൾ ത​ലേ​ന്ന് രാ​ത്രി റോ​ഡി​ലൂ​ടെ ബൈ​ക്കി​ൽ പോ​യി​രു​ന്ന​വ​ർ വ​ലി​യ പാ​മ്പ് റോ​ഡ് ക്രോ​സ് ചെ​യ്യു​ന്ന​ത് ക​ണ്ട​താ​യി പ​റ​ഞ്ഞെ​ന്നു അ​യ​ൽ​വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ഇ​തോ​ടെ ഭ​യ​പ്പാ​ടാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി. ഇ​തി​നി​ടെ മ​ക​ൻ ജെ​യിം​സ് നോ​ക്കി​യ​പ്പോ​ഴാ​ണ് പാ​മ്പ് അ​ട്ട​പ്പെ​ട്ടി​യു​ടെ പി​റ​കി​ലാ​യി വൃ​ത്താ​കൃ​തി​യി​ൽ കി​ട​ക്കു​ന്ന​തു​ക​ണ്ട​ത്. ഉ​ട​ൻ മം​ഗ​ലം​ഡാ​മി​ലെ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ച്ചു.

ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ മു​ഹ​മ​ദ് ഹാ​ഷി​മി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി നോ​ക്കി​യ​പ്പോ​ൾ പാ​മ്പ് ചി​ല്ല​റ​ക്കാ​ര​ന​ല്ലെ​ന്നു മ​ന​സി​ലാ​ക്കി കൊ​ല്ലം​ങ്കോ​ട് നി​ന്നു​ള്ള ആ​ർ​ആ​ർ​ടി ടീ​മി​നെ വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു.

പാ​മ്പു​പി​ടു​ത്ത​ത്തി​ൽ പ​രി​ശീ​ല​നം നേ​ടി​യ സു​ബൈ​ർ, മ​ഹേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പി​ന്നീ​ട് നാ​ലു​മ​ണി​ക്കു​റി​നു​ശേ​ഷം പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്.
പാ​മ്പി​നെ പി​ന്നീ​ട് ഉ​ൾ​വ​ന​ത്തി​ൽ തു​റ​ന്നു​വി​ട്ട​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

 

Tags : King Cobra NattuVishasham DistrictNews

Recent News

Corehub Up