x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ല്‍ ‘മെ​ഡി​ക്ക​ല്‍ കോ​ള​ജ് ബ​സ് സ്റ്റോ​പ്പ്’ ബോ​ര്‍​ഡ് സ്ഥാ​പി​ച്ചു

വെബ് ഡെസ്ക്
Published: September 9, 2026 12:51 AM IST | Updated: September 9, 2026 12:51 AM IST

ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം

ക​ല്‍​പ്പ​റ്റ: മാ​ന​ന്ത​വാ​ടി റോ​ഡി​ലെ മു​ര​ണി​ക്ക​ര ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ല്‍ വ​യ​നാ​ട് ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ "മെ​ഡി​ക്ക​ല്‍ കോ​ള​ജ് ബ​സ് സ്റ്റോ​പ്പ്’ ബോ​ര്‍​ഡ് സ്ഥാ​പി​ച്ചു.

വ​ര്‍​ഷ​ങ്ങ​ള്‍ മു​മ്പ് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് മ​ട​ക്കി​മ​ല​യ്ക്ക​ടു​ത്ത് ച​ന്ദ്ര​പ്ര​ഭ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് സൗ​ജ​ന്യ​മാ​യി സ​ര്‍​ക്കാ​രി​ന് വി​ട്ടു​കൊ​ടു​ത്ത ഭൂ​മി​യി​ലേ​ക്കു റോ​ഡ് ആ​രം​ഭി​ക്കു​ന്ന​ത് മു​ര​ണി​ക്ക​ര​യി​ല്‍​നി​ന്നാ​ണ്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഒ​രി​ക്ക​ല്‍ ച​ന്ദ്ര​പ്ര​ഭ ട്ര​സ്റ്റി​ല്‍​നി​ന്നു ഏ​റ്റെ​ടു​ത്ത ഭൂ​മി​യി​ല്‍​ത്ത​ന്നെ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും സ​ര്‍​ക്കാ​ര്‍ വേ​റെ ഭൂ​മി അ​ന്വേ​ഷി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചും ന​ട​ത്തി​വ​രു​ന്ന പ്ര​ക്ഷോ​ഭം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബോ​ര്‍​ഡ് സ്ഥാ​പി​ച്ച​ത്.

ചെ​യ​ര്‍​മാ​ന്‍ ഇ.​പി. ഫി​ലി​പു​കു​ട്ടി, മൊ​യ​തു കാ​വു​ങ്ങ​ല്‍, അ​ഡ്വ. ടു.​യു. ബാ​ബു, ല​ത്തീ​ഫ് പ​ഞ്ചാ​ര, ഇ​ക്ബാ​ല്‍ മു​ട്ടി​ല്‍, ഷാ​ന്‍റി ചേ​ന​പ്പാ​ടി, രാ​മ​ച​ന്ദ്ര​ന്‍ തൃ​ക്കൈ​പ്പ​റ്റ, എ​ന്‍.​ജെ. ഐ​സ​ക്, ബേ​ബി തു​ട​ങ്ങി​യ​ര്‍ പ​ങ്കെ​ടു​ത്തു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് വി​ഷ​യ​ത്തി​ല്‍ വ​യ​നാ​ട് എം​പി പ്രി​യ​ങ്ക ഗാ​ന്ധി, ക​ല്‍​പ്പ​റ്റ എം​എ​ല്‍​എ​യും കൃ​ഷി​മ​ന്ത്രി​യു​മാ​യ ടി. ​സി​ദ്ദി​ഖ്, ബ​ത്തേ​രി എം​എ​ല്‍​എ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Tags : bus shelter NattuVishasham DistrictNews

Recent News

Corehub Up