ലക്ഷ്മി കൃഷ്ണ
കോഴിക്കോട്: രണ്ടര വയസിൽ ഇന്റർനാഷണൽ ബുക്ക് ഓഫ് റിക്കാർഡും ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡും സ്വന്തമാക്കി കോഴിക്കോട് നിന്നുള്ള കൊച്ചുമിടുക്കി ലക്ഷ്മി കൃഷ്ണ യഷ്വാൻ. 33 നിലകളിലായി 6,25 പടികൾ വെറും 14 മിനിറ്റ് 7 സെക്കൻഡിൽ നിർത്താതെ കയറിയാണ് പെരുമണ്ണ ദി വൈറ്റ് സ്കൂൾ ഇന്റർനാഷണലിലെ പ്രീ കെജി വിദ്യാര്‍ഥിനിയായ ലക്ഷ്മി റിക്കാർഡ് നേട്ടം സ്വന്തമാക്കിയത്. 2 വയസും 6 മാസവും 6 ദിവസവും എന്ന കുഞ്ഞുപ്രായത്തിൽ ഹൈലൈറ്റ് ഒളിമ്പസ് ടവറിന്റെ എല്ലാ പടികളും നടന്നുകയറിയാണ് ലക്ഷ്മി നിലവിലെ റിക്കാർഡ ്പഴങ്കഥയാക്കിയത്.
കോഴിക്കോട് വെള്ളിപ്പറമ്പ് കീഴ്മാട് സ്വദേശികളായ വൈറ്റ് സ്കൂൾ ഇന്റർനാഷണലിലെ കായികാധ്യാപകനും ആക്ടിവിറ്റീസ് ഹെഡുമായ പി.കെ.ഹരികൃഷ്ണന്റെയും ടാറ്റൂ ആർട്ടിസ്റ്റ് എം.ആര്. ആരതിയുടെയും ഇളയ മകളാണ് ലക്ഷ്മി.