സംസ്ഥാന സെക്രട്ടറി സി. വിഷ്ണുദാസ് ഉദ്ഘാടനം ചെയ്യുന്നു.
മഞ്ചേരി: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്ഥലംമാറ്റ ഭീകരതക്ക് നേതൃത്വം നൽകിയവർ ഇപ്പോൾ ഒരു കെട്ടിടത്തിന്റെ മുകളിലേക്ക് സെക്ഷൻ മാറ്റുന്നതുപോലും സ്ഥലംമാറ്റ ഭീകരതയാക്കി ചിത്രീകരിക്കുന്നത് അപഹാസ്യമാണെന്ന് കേരള എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുനിൽ കരേക്കാട്. അസോസിയേഷൻ ബ്രാഞ്ച് പ്രവർത്തക കണ്‍വെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എൻജിഒ യൂണിയനും ജോയിന്റ് കൗണ്‍സിലും എന്നുമുതലാണ് മാനദണ്ഡ സ്ഥലംമാറ്റത്തിന്റെ വക്താക്കളായതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്വെൻഷൻ സംസ്ഥാന സെക്രട്ടറി സി. വിഷ്ണുദാസ് ഉദ്ഘാടനം ചെയ്തു.
സർവീസിൽ നിന്ന് വിരമിച്ചവരും സ്ഥലംമാറി പോയവരുമായ മുൻ ബ്രാഞ്ച് നേതാക്കളെ ആദരിച്ച ചടങ്ങിൽ അംഗത്വ വിതരണവും നടന്നു. ജില്ലാ ജോയിന്റ് സെക്രട്ടറി അബ്ബാസ് പി. പാണ്ടിക്കാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷബീർ അലി മുക്കട്ട, ട്രഷറർ ഹബീബ് തോണിക്കടവൻ, സംസ്ഥാന കമ്മിറ്റി അംഗം വി.കെ. കൃഷ്ണപ്രസാദ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. ഗോവിന്ദൻ നന്പൂതിരി, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ സന്തോഷ് മാത്യു, സലീഖ് പി. മോങ്ങം, പി. ബിനീഷ്, എ.പി. അബ്ബാസ്, വി.എൽ. വിപിൻരാജ് പ്രസംഗിച്ചു. ഭാരവാഹികളായി കെ.വി. നൗഫൽ-പ്രസിഡന്റ്, പി. റിയാസ് ബാബു-സെക്രട്ടറി, എം. വിഷ്ണുപ്രസാദ്-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.