മുൻ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: അധ്യാപനരീതികൾ മെച്ചപ്പെടുത്തുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തന നിലവാരം ഉയർത്തുന്നതിനുമായി അടൽ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന് തേവര സേക്രഡ് ഹാർട്ട് കോളജിന്റെ ഈസ്റ്റ് കാമ്പസിൽ തുടക്കമായി. സിക്സ് സിഗ്മ അടിസ്ഥാനമാക്കിയുള്ള പദ്ധതി, എഐസിടിഇ സഹകരണത്തോടെയാണു സംഘടിപ്പിക്കുന്നത്.
എംജി, കണ്ണൂർ സർവകലാശാലകളുടെ മുൻ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
ഡോ. ഗബ്രിയേൽ സൈമൺ തട്ടിൽ, പ്രിൻസിപ്പൽ ഡോ. ജെ. ഫ്രാങ്ക്ളിൻ, വൈസ് പ്രിൻസിപ്പൽ ഡോ. സി.എസ്. ഫ്രാൻസിസ്, ഈസ്റ്റ് കാമ്പസ് കൊമേഴ്സ് വിഭാഗം മേധാവി ഡോ. വി.എസ്. സുലീന, മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി രഘുനന്ദനൻ തുടങ്ങിയവർ പ്രസംഗിച്ചു.