ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം വചനസന്ദേശം നൽകുന്നു.
ചെറുപുഴ: ചെറുപുഴ കൃപാലയം ധ്യാനകേന്ദ്രത്തിന്റ 32 -ാമത് വാർഷികവും വചനപ്രഘോഷണവും നടന്നു. നൂറുകണക്കിനാളുകളാണു വാർഷികത്തിലും വചനപ്രഘോഷണത്തിലും പങ്കെടുക്കാനെത്തിയത്. ചെറുപുഴ സെന്റ് മേരീസ് ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. എബിൻ മങ്കുഴിയിൽ ബൈബിൾ പ്രതിഷ്ഠ നടത്തി.
തുടർന്നു നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം കാർമികത്വം വഹിച്ചു. തുടർന്ന് ആരാധന, ജപമാല സമർപ്പണം എന്നീ തിരുക്കർമങ്ങൾക്കുശേഷം അനുഗ്രഹ പ്രഭാഷണത്തിനും വിടുതൽ ശുശ്രൂഷയ്ക്കും ബ്രദർ റെജി കൊട്ടാരത്തിൽ നേതൃത്വം നൽകി. ചെറുപുഴ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട്, സിസ്റ്റർ നിമിയ എന്നിവർ നേതൃത്വം നൽകി.
Tags : NattuVishasham DistrictNews