എംഎല്‍എ സന്ദീപ് വാര്യര്‍ എംഎല്‍എയുമായി സംസാരിക്കുന്നു.
കാസര്‍ഗോഡ്: വ്യവസായ പാര്‍ക്കുകളെ റിയല്‍ എസ്റ്റേറ്റ് പോലെ കൈകാര്യം ചെയ്യാന്‍ ആരെയും അനുവദിക്കരുതെന്ന് പതിനാറാം കേരള നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സമിതി ചെയര്‍പേഴ്സണ്‍ സനീഷ്കുമാര് ജോസഫ് എംഎല്‍എ. വ്യവസായ ആവശ്യങ്ങള്‍ക്കായി ഭൂമി അനുവദിച്ച് ആറുമാസത്തിനകം സംരംഭങ്ങള്‍ ആരംഭിച്ചില്ലെങ്കില്‍ പ്രസ്തുത ഭൂമി വ്യവസായ വകുപ്പ് തിരിച്ചെടുത്ത് പുതിയ യുവസംരംഭകര്ക്ക് നല്‍കണം. സംരംഭങ്ങള്‍ അനുവദിക്കുമ്പോള്‍ യുവജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ജില്ലയിലെ വ്യവസായ പാര്‍ക്കുകളിലെ വിശദമായ സ്ഥിതിവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നിയമസഭാ സമിതിയുടെ ജില്ലാതല സിറ്റിംഗില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാന ആവശ്യങ്ങളുംനിര്ദേശങ്ങളും
യുവജനങ്ങള്‍ക്ക് വ്യവസായം തുടങ്ങാന്‍ കൂടുതല്‍ ഭൂമിയും പലിശരഹിത വായ്പകളും ലഭ്യമാക്കുക, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുക, ചീമേനി തുറന്ന ജയിലിലെ അധികഭൂമി യുവജനങ്ങളുടെ സംരംഭങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുക.
ഇതര ജില്ലകളില്‍ നിന്നെത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി കാസര്‍ഗോട്ട് യൂത്ത് ഹോസ്റ്റല്‍ നിര്‍മിക്കുകയും അതിനോടനുബന്ധിച്ച് യുവജനക്ഷേമ ബോര്‍ഡ് കാര്യാലയം അനുവദിക്കുകയും ചെയ്യുക.
പിഎസ്സി റാങ്ക് ലിസ്റ്റുകളിലെ ഒഴിവുകള്‍ സമയബന്ധിതമായി നികത്തുക, നാഷണല്‍ എംപ്ലോയബിലിറ്റി സെന്ററുകള്‍ വഴി പരിശീലനവും തൊഴിലും ഉറപ്പാക്കുക, എല്ലാ പഞ്ചായത്തുകളിലും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികകള്‍ സൃഷ്ടിക്കുക, മഞ്ചേശ്വരത്ത് പിഎസ്സി കോച്ചിംഗ് സെന്റര്‍ ആരംഭിക്കുക.
ആയങ്കടവില് സാഹസിക കായിക കേന്ദ്രം സ്ഥാപിക്കുക, താളിപ്പടുപ്പ് പിങ്ക് സ്റ്റേഡിയം യാഥാർഥ്യമാക്കുക, തൃക്കരിപ്പൂര്‍ രാജീവ് ഗാന്ധി സ്റ്റേഡിയം കായികതാരങ്ങള്‍ക്ക് തുറന്നുകൊടുക്കുക, കാഞ്ഞങ്ങാട് ഫിഷറീസ് സ്കൂളിന് കളിസ്ഥലമൊരുക്കുക, പിലിക്കോട്ടും കാഞ്ഞങ്ങാട്ടും നിലവിലുള്ള റവന്യു ഭൂമിയിലെ കളിസ്ഥലങ്ങള്‍ നവീകരിക്കുക, കേരളോത്സവം മാനുവല്‍ കാലോചിതമായി പരിഷ്കരിക്കുക.
നടക്കാവ് സ്റ്റേഡിയംനിര്മാണത്തിലെ വീഴ്ചകള്പരിശോധിക്കും
തൃക്കരിപ്പൂര്‍: സംസ്ഥാന സ്പോര്‍ട്സ് വികസനത്തിന് നടപ്പാക്കിയ പദ്ധതികളിലെ വീഴ്ചകള്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും തൃക്കരിപ്പൂര്‍ നടക്കാവിലെ സ്റ്റേഡിയം നിര്‍മാണത്തിലെ വീഴ്ചകള്‍ സമഗ്രമായി പരിശോധിക്കുമെന്നും യുവജന ക്ഷേമം യുവജനകാര്യ നിയമസഭാസമിതി ചെയര്‍പേഴ്സണ്‍ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ. തൃക്കരിപ്പൂര്‍ നടക്കാവ് സ്റ്റേഡിയം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്ഘാടനം ചെയ്തെങ്കിലും സ്റ്റേഡിയം ഇനിയും കായികതാരങ്ങള്‍ക്ക് തുറന്നു കൊടുത്തിട്ടില്ല. നിര്‍വഹണ ഏജന്‍സിയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായതായാണ് പ്രാഥമികമായി മനസ്സിലാകുന്നതെന്നും എംഎല്‍എ പറഞ്ഞു. ഉപകരണങ്ങള്‍ ഉള്പ്പെടെഅടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായും ഏര്‍പ്പെടുത്താതെയാണ് സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നതെന്നും നിയമസഭ സമിതി ചെയര്‍പേഴ്സണ്‍ പറഞ്ഞു.സ്റ്റേഡിയത്തിനകത്തുള്ള പഞ്ചായത്ത് ടര്‍ഫ് കോര്‍ട്ട് എംഎല്‍എ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് നവീകരിക്കുമെന്ന് സമിതി അംഗം കൂടിയായ സന്ദീപ് വാര്യര്‍ എംഎല്‍എ പറഞ്ഞു.
നിലവില്‍ സ്റ്റേഡിയത്തിന്റെ കെട്ടിടത്തിന് പഞ്ചായത്തിന്റെ അനുമതി ലഭിച്ചിട്ടില്ല. അഗ്നിശമനസേന സുരക്ഷാ അനുമതിയും ലഭിച്ചിട്ടില്ല. കെട്ടിടം സര്‍ക്കാരിലേക്ക് കൈമാറി കിട്ടിയിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു. കായിക താരങ്ങള്‍ക്ക് സ്റ്റേഡിയം തുറന്നുകൊടുത്ത് മികച്ച മത്സരങ്ങള്‍ സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ നികുതി പണം പാഴാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് സമിതി അംഗം ടി.പി. അഷറഫലി പറഞ്ഞു.
സ്പോര്‍ട്സ് വികസനത്തിന് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സ്റ്റേഡിയം നിര്‍മാണത്തിലെ വീഴ്ചകള്‍ പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കും. സ്റ്റേഡിയം സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ സമിതിയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ എം. സുരേഷ്, ദേശീയ ഫുട്ബോള്‍ താരം മുഹമ്മദ് റാഫി, സെപക്താക്രോ ദേശീയ ടീം അംഗം ശ്രേയ, കേരള ഫുട്ബോള്‍ അസോസിയേഷന് ഡെപ്യൂട്ടി സെക്രട്ടറി റഫീഖ്, ഹെഡ് കോച്ച് കെ.വി. ഗോപാലന്, പഞ്ചായത്ത് പ്രസിഡന്റ് സാജിത സഫറുള്ള, വൈസ് പ്രസിഡന്റ് എം. രജീഷ് ബാബു എന്നിവര്‍ പങ്കെടുത്തു.
Tags : NattuVishasham DistrictNews