അമൽ
കണ്ണൂർ: മയ്യിലിൽ യൂത്ത് കോൺഗ്രസ് നേതാവിന് മർദനമേറ്റു. യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂരിരിനാണ് മർദനമേറ്റത്. ഡിവൈഎഫ്ഐ- എസ്എഫ് ഐ പ്രവർത്തകരാണ് മർദിച്ചതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.
മുഖത്താണ് മർദനമേറ്റത്. മയ്യിൽ ഐടിഎം കോളജ് കവാടത്തിന് മുന്നിലായിരുന്നു സംഭവം. മയ്യിൽ പൊലിസ് വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ പങ്കെടുക്കാനായി പോകുമ്പോഴാണ് ആക്രമണമെന്നു പറയുന്നു.
Tags : NattuVishasham DistrictNews