തവനൂർ നരിപറന്പിൽ ബസ്, ലോറിയിലിടിച്ചുണ്ടായ അപകടം.
തവനൂർ: നരിപറന്പിൽ സ്വകാര്യബസ്, മീൻ കയറ്റിവന്ന ലോറിയിലിടിച്ച് വിദ്യാർഥികൾ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഒന്പതിന് നരിപ്പറന്പ് സെന്ററിലാണ് അപകടമുണ്ടായത്. കുറ്റിപ്പുറത്ത് നിന്ന് പൊന്നാനിയിലേക്ക് പോകുകയായിരുന്ന ഹുവൈസ് ബസാണ് അപകടത്തിൽപെട്ടത്. സ്കൂൾ സമയമായതിനാൽ വിദ്യാർഥികളായിരുന്നു ബസ് യാത്രക്കാരിൽ കൂടുതലുമുണ്ടായിരുന്നത്.
അപകടത്തിൽ ലോറിയുടെ ഡീസൽടാങ്ക് പൊട്ടി ഡീസൽ റോഡിലൊഴുകിയത് ആശങ്ക പരത്തി. പരിക്കേറ്റവരെ നാട്ടുകാർ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. പൊന്നാനി പൊലിസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Tags : Accident NattuVishasham DistrictNews