ഉദ്ഘാടനം തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖാ സുരേന്ദ്രന് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ടെക്ഫെസ്റ്റ് സെഫിറസ് 8.0 ശ്രദ്ധേയമായി.വിദ്യാര്‍ഥികളുടെ സാങ്കേതിക മികവും സര്‍ഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനും നൂതന സാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുന്നതിനുമായാണ് ടെക് ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാ കളക്ടര്‍ ശിഖാ സുരേന്ദ്രന് ഉദ്ഘാടനം നിര്‍വഹിച്ചു.
വിവിധ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെ സാങ്കേതികവിദ്യ, കൃത്രിമബുദ്ധി, പ്രോഗ്രാമിംഗ്്, ഡിജിറ്റല്‍ മേഖലകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളും പരിപാടികളും ടെക് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചു.
Tags : NattuVishasham DistrictNews