x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്പ​ല​മു​കൾ റി​ഫൈ​ന​റി റോ​ഡി​ൽ ബൈ​ക്കി​ന് തീ​പി​ടി​ച്ചു

വെബ് ഡെസ്ക്
Published: October 17, 2026 04:12 AM IST | Updated: October 17, 2026 04:12 AM IST

അ​ന്പ​ല​മു​ക​ൾ റി​ഫൈ​ന​റി റോ​ഡി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബൈ​ക്കി​ന് തീ​പി​ടി​ച്ച​പ്പോ​ൾ.

അ​മ്പ​ല​മു​ക​ൾ: അ​മ്പ​ല​മു​ക​ൾ റി​ഫൈ​ന​റി റോ​ഡി​ൽ​വ​ച്ച് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബൈ​ക്കി​ന് തീ​പി​ടി​ച്ച​ത് ആ​ശ​ങ്ക​പ​ര​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 8.30നാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ പു​ക വ​രു​ന്ന​തു​ക​ണ്ട് യാ​ത്രി​ക​ൻ വാ​ഹ​നം റോ​ഡ​രി​കി​ൽ ഒ​തു​ക്കു​ക​യാ​യി​രു​ന്നു. കോ​ട്ട​യം സ്വ​ദേ​ശി​യു​ടേ​താ​ണ് ബൈ​ക്ക്.

തീ​പി​ടി​ച്ച ബൈ​ക്ക് നി​ർ​ത്തി​യി​ട്ട​ത് ബി​പി​സി​എ​ൽ കൊ​ച്ചി റി​ഫൈ​ന​റി​യു​ടെ ഗേ​റ്റി​ന​ടു​ത്താ​യി​ട്ടാ​യി​രു​ന്നു. ബൈ​ക്കി​ന് തീ​പി​ടി​ച്ച​തി​നു പി​ന്നാ​ലെ പെ​ട്ടെ​ന്നു​ത​ന്നെ തീ​യാ​ളി​പ്പ​ട​ർ​ന്നു. തീ​പി​ടി​ച്ച ബൈ​ക്കി​ന് തൊ​ട്ട​ടു​ത്തു​ള്ള മ​തി​ലി​ന​പ്പു​റം ഇ​ന്ധ​നം നി​റ​ച്ച ടാ​ങ്കു​ക​ളു​ള്ള​തും കു​റ​ച്ച് ദൂ​രെ മാ​റി എ​ൽ​പി​ജി ഫി​ല്ലിം​ഗ് സ്റ്റേ​ഷ​നു​മു​ള്ള​തു​മാ​ണ് ആ​ശ​ങ്ക സൃ​ഷ്‌​ടി​ച്ച​ത്. ഉ​ട​ൻ​ത​ന്നെ റി​ഫൈ​ന​റി​യി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന വി​ഭാ​ഗ​മെ​ത്തി തീ​യ​ണ​യ്ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് പു​റ​മേ നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ​സം​ഘ​ങ്ങ​ളും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ബൈ​ക്ക് ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ചു.

പ്ര​ദേ​ശ​ങ്ങ​ളി​ൽ സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ കു​റ​ച്ചു​കൂ​ടി ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags : NattuVishesham.DistricteNews

Recent News

Corehub Up