x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാച്ചല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു


Published: July 20, 2026 06:29 AM IST | Updated: July 20, 2026 06:29 AM IST

തി​രു​വ​ല്ലം: ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന് തീപിടിച്ചു. പാ​ച്ച​ല്ലൂ​ര്‍ ഗ​വ.​എ​ല്‍പി സ്‌​കൂ​ളി​ന് മു​ന്നി​ല്‍​വെ​ച്ചാ​ണ് ഇന്നലെ പ​ക​ല്‍ ഓ​ടി​കൊ​ണ്ടി​രു​ന്ന കെഎ​സ്ആ​ര്‍ടിസി ബ​സി​ന് തീ​പി​ടി​ച്ച​ത്. കോ​വ​ള​ത്തു​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് പു​റ​പ്പെ​ട്ട ലോ ​ഫ്ലോർ ബ​സി​ന്‍റെ എ​ന്‍​ജി​ന്‍ ഭാ​ഗ​ത്താ​ണ് തീ​പി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും ത​ന്നെ പ​രി​ക്കി​ല്ല.

അ​ഗ്നി​ര​ക്ഷാസേ​ന എ​ത്തു​മ്പോ​ള്‍ ബ​സി​ലെ ജീ​വ​ന​ക്കാ​ര്‍ ഫ​യ​ര്‍ എ​ക്സ്റ്റിം​ഗ്വ​ഷ​ര്‍ ഉ​പ​യോ​ഗി​ച്ച് തീ ​ഭാ​ഗീ​ക​മാ​യി കെ​ടു​ത്തി​യി​രു​ന്നു. അ​ഗ്നി​ര​ക്ഷാസേ​ന പിന്നീട് പൂ​ര്‍​ണ​മാ​യും തീ കെ​ടു​ത്തി.

Tags : KSRTC bus caught fire Pachalloor.

Recent News

Corehub Up