കൈപ്പറമ്പ്: വേലൂർ ഗ്രൗണ്ടിനുസമീപം ബൈക്ക് ഇടിച്ച് പരിക്കേറ്റ കാൽനട യാത്രികൻ വേലൂർ സ്വദേശി കുന്നത്ത് വീട്ടിൽ വേലു എഴുത്തച്ഛൻ മകൻ രാജചന്ദ്രൻ(70), ബൈക്ക് യാത്രികൻ വേലൂർ നടുവിലങ്ങാടി സ്വദേശി കുട്ടംക്കുളം വീട്ടിൽ ബാബു മകൻ അഖിൽ(32) എന്നിവരെ ആക്ട്സ് പ്രവർത്തകർ അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടാട്ട് - ചിറ്റിലപ്പിള്ളി റോഡിൽ ബൈക്ക് തെന്നിവീണ് പരിക്കേറ്റ എടക്കളത്തൂർ പൊന്നോർ സ്വദേശിയായ പൊള്ളാച്ചി വീട്ടിൽ മനുകൃഷ്ണൻ, കേച്ചേരി ആളൂർ പൊൻമല ശിവക്ഷേത്രത്തിനുസമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികൻ മരത്താക്കര പുഴമ്പള്ളം സ്വദേശി ചൂരക്കാടൻ വീട്ടിൽ മാണിക്കുട്ടി മകൻ സത്യൻ(55), സ്കൂട്ടർ യാത്രികരായ മറ്റം കണ്ടിയൂർ സ്വദേശികളായ അറങ്ങാട്ടിൽ വീട്ടിൽ ആനന്ദൻ മകൻ അനീഷ്(41), കപ്ലയങ്ങാട്ടിൽ വീട്ടിൽ അയ്യപ്പൻ മകൻ സുനി(48) എന്നിവരെയും ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.