x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ധീ​രം' ക​രാ​ട്ടെ സ്വ​യം​പ്ര​തി​രോ​ധ പ​രി​ശീ​ല​നം: ജേ​ഴ്‌​സി വി​ത​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: July 21, 2026 02:29 AM IST | Updated: July 21, 2026 02:29 AM IST

ധീ​രം ക​രാ​ട്ടെ സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജേ​ഴ്‌​സി വി​ത​ര​ണം

പാ​ല​ക്കാ​ട്: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ ജെ​ന്‍​ഡ​ര്‍ വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ധീ​രം ക​രാ​ട്ടെ സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്കാ​യി ജേ​ഴ്‌​സി വി​ത​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പി.​പി. സു​മോ​ദ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.
സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും സ്വ​യം പ്ര​തി​രോ​ധ​ത്തി​ന് പ്രാ​വീ​ണ്യ​മു​ള്ള​വ​രാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

കു​ടും​ബ​ശ്രീ മി​ഷ​ന്‍ ജെ​ന്‍​ഡ​ര്‍ വി​ക​സ​ന പ​ദ്ധ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്പോ​ര്‍​ട്സ് കേ​ര​ള ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. മ​റ്റു സി​ഡി​എ​സു​ക​ളി​ല്‍ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി ജേ​ഴ്സി​യും കൈ​പു​സ്ത​ക​വും വി​ത​ര​ണ​വും ന​ട​ത്തും.

14 പേ​രാ​ണ് ക​രാ​ട്ടെ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. കാ​വ​ശേ​രി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ രാ​ജ​ന്‍ അ​ധ്യ​ക്ഷ​യാ​യി.

വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ജ​നീ​ഷ്, ക്ഷേ​മ​കാ​ര്യ ചെ​യ​ര്‍​മാ​ന്‍ കാ​സിം, വി​ക​സ​ന കാ​ര്യ ചെ​യ​ര്‍​പേ​ഴ്സ​ന്‍ സം​ഗീ​ത ബൈ​ജു, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ ചെ​യ​ര്‍​പേ​ഴ്സ​ന്‍ ഗി​രി​ജ സു​ധാ​ക​ര​ന്‍, കു​ടും​ബ​ശ്രീ ചെ​യ​ര്‍​പേ​ഴ്സ​ന്‍ ജ​മീ​ല, ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, വാ​ര്‍​ഡ് മെം​ബ​ര്‍​മാ​ര്‍, കു​ടും​ബ​ശ്രീ എ​ഡി​എം​സി അ​നു​രാ​ധ, ജെ​ന്‍​ഡ​ര്‍ ഡി​പി​എം ഗ്രീ​ഷ്മ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി മാ​ല​തി, ക​മ്യൂ​ണി​റ്റി കൗ​ണ്‍​സി​ല​ര്‍ സു​ജ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up