x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ട​ഞ്ഞു​വ​ച്ച ആ​നു​കൂ​ല്യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യ​ണം: കെ​എ​സ്ഇ​ബി പെ​ന്‍​ഷ​നേ​ഴ്‌​സ് കൂ​ട്ടാ​യ്മ

വെബ് ഡെസ്ക്
Published: July 21, 2026 02:35 AM IST | Updated: July 21, 2026 02:35 AM IST

കെ​എ​സ്ഇ​ബി പെ​ന്‍​ഷ​നേ​ഴ്‌​സ് കൂ​ട്ടാ​യ്മ ജി​ല്ലാ സ​മ്മേ​ള​നം

ക​ല്‍​പ്പ​റ്റ: ത​ട​ഞ്ഞു​വ​ച്ച ആ​നു​കൂ​ല്യ​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് കെ​എ​സ്ഇ​ബി പെ​ന്‍​ഷ​നേ​ഴ്‌​സ് കൂ​ട്ടാ​യ്മ ജി​ല്ലാ സ​മ്മേ​ള​നം ഇ​ല​ക്ട്രി​സി​റ്റി ബോ​ര്‍​ഡ് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ജീ​വ​ന​ക്കാ​രു​ടെ​യും പെ​ന്‍​ഷ​ന്‍​കാ​രു​ടെ​യും ആ​നു​കൂ​ല്യ​ങ്ങ​ള്‍​ക്ക് വൈ​ദ്യു​തി നി​യ​മ​ത്തി​ന്‍റെ​യും ക​രാ​റു​ക​ളു​ടെ​യും പ​രി​ര​ക്ഷ​യു​ണ്ടെ​ന്നി​രി​ക്കേ മാ​നേ​ജ്‌​മെ​ന്‍റ് നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് സ​മ്മേ​ള​നം കു​റ്റ​പ്പെ​ടു​ത്തി. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​യു. ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ക​ള​രി​മു​റി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​ത്ത​ര​മേ​ഖ​ല കാ​മ്പ​യി​ന്‍ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ കെ. ​വി​ജ​യ​ന്‍, സം​സ്ഥാ​ന-​ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ സ​ജി ജോ​ര്‍​ജ്, രാ​മ​ന്‍ ന​മ്പൂ​തി​രി, കെ.​എം. ജം​ഹ​ര്‍, പി.​ജെ. ശി​വ​ദാ​സ​ന്‍, പി. ​ഫൈ​സ​ല്‍, ബി​ജു ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി പി.​പി. കു​ര്യാ​ക്കോ​സ്(​ര​ക്ഷാ​ധി​കാ​രി),സ​ജി ജോ​ര്‍​ജ് (പ്ര​സി​ഡ​ന്‍റ്),ടി.​ജി. ഷാ​ജു (സെ​ക്ര​ട്ട​റി), എ​സ്. ദേ​വ​ദാ​സ്(​ട്ര​ഷ​റ​ര്‍)​എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Nattuvishesham DistrictNews

Recent News

Corehub Up