x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം, ന​ട​പ​ടി​യി​ല്ലാ​തെ അ​ധി​കൃ​ത​ർ

സ്വ​ന്തം ലേ​ഖി​ക
Published: July 21, 2026 02:36 AM IST | Updated: July 21, 2026 02:36 AM IST

അ​ങ്ക​ണ​വാ​ടി​യു​ടെ മേ​ൽ​ക്കൂ​രയിൽ പ്ലാ​സ്റ്റി​ക് ഷീ​റ്റ് വ​ലി​ച്ചു​കെ​ട്ടി​യ​നി​ല​യി​ൽ.

തൃ​ശൂ​ർ: മേ​ൽ​ക്കൂ​ര ചോ​ർ​ന്നൊ​ലി​ച്ച് അപകടാവസ്ഥയിലായി ട്ടും വെ​ളി​യ​ന്നൂ​രി​ലെ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം മാ​റ്റാ​ൻ ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ. മ​ഴ ശ​ക്ത​മാ​യ​തോ​ടെ ജി​ല്ല​യി​ൽ മ​തി​ലു​ക​ളും കെ​ട്ടി​ട​ങ്ങ​ളും നി​ലം​പൊ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാ​ലു കു​ഞ്ഞു​ങ്ങ​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ജീ​വ​ൻ പ ന്താടി കോ​ർ​പ​റേ​ഷ​ൻ അ​നാ​സ്ഥ കാ​ണി​ക്കു​ന്ന​ത്. വെ​ളി​യ​ന്നൂ​രി​ലെ ന​ന്പ​ർ 101 ദേ​വ​മാ​ത അ​ങ്ക​ണ​വാ​ടി​യാ​ണ് ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ൽ നി​ലം​പൊ​ത്തു​മെ​ന്ന അ​വ​സ്ഥ​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ മു​ന്നി​ൽ​ക​ണ്ട് സു​ര​ക്ഷി​ത​മാ​യ കെ​ട്ടി​ട​ത്തി​ലേ​ക്കു പ്ര​വ​ർ​ത്ത​നം മാ​റ്റാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണു ജീ​വ​ന​ക്കാ​ർ. എ​ന്നാ​ൽ തൃ​ശൂ​ർ ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള ഭാ​ഗ​മാ​യ​തി​നാ​ൽ ഒ​രു ചെ​റി​യ മു​റി​ക്കു​പോ​ലും പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യാ​ണു വാ​ട​ക ചോ​ദി​ക്കു​ന്ന​ത്. ഇ​തു മു​ട​ക്കാ​ൻ നി​വൃ​ത്തി​യി​ല്ലാ​ത്ത​തി​നാ​ൽ ബ​ല​ക്ഷ​യം സം​ഭ​വി​ച്ചു​തു​ട​ങ്ങി​യ ഭി​ത്തി​ക​ളും ചോ​ർ​ന്നൊ​ലി​ക്കു​ന്ന മേ​ൽ​ക്കൂ​ര​യു​മു​ള്ള ഈ ​കെ​ട്ടി​ട​ത്തി​ൽ ത​ന്നെ പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. ചോർച്ച തട യാൻ മേൽക്കൂരയിൽ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയ നിലയിലാണ് ഇപ്പോൾ.

4500 രൂ​പ​യാ​ണ് നി​ല​വി​ലെ കെ​ട്ടി​ട​ത്തി​ന്‍റെ വാ​ട​ക. അ​തു​ത​ന്നെ ബു​ദ്ധി​മു​ട്ടി​യാ​ണു ക​ണ്ടെ​ത്തു​ന്ന​തെ​ന്നു ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. നി​ല​വി​ൽ നാ​ലു കു​ട്ടി​ക​ൾ മാ​ത്ര​മാ​ണ് ഇ​വി​ടെ എ​ത്തു​ന്ന​ത്. വെ​ളി​യ​ന്നൂ​ർ ആ​ശാ​രി​ക്കു​ന്ന്, ഫ​യ​ർ ക്വാ​ർട്ടേ​ഴ്സ്, പോ​ലീ​സ് ക്വാ​ർട്ടേ​ഴ്സ് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള കു​ട്ടി​ക​ളാ​ണി​ത്. ഒട്ടേറെ കു​ട്ടി​ക​ൾ അ​ങ്ക​ണ​വാ​ടി​യി​ൽ ചേ​രാ​നെ​ത്തി​യെ​ങ്കി​ലും കെ​ട്ടി​ട​ത്തി​ന്‍റെ അ​പ​ക​ട​സ്ഥി​തി ക​ണ്ട് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

കോ​ർ​പ​ഷേ​ൻ എ​ഇ​ഒ​യും ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ വി​ൻ​ഷി അ​രു​ണ്‍​കു​മാ​റും അ​ങ്ക​ണ​വാ​ടി സ​ന്ദ​ർ​ശി​ച്ച് സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യി​രു​ന്നു. ഇ​ക്കൊ​ല്ല​ത്തേ​ക്കു മാ​ത്ര​മാ​ണു കെ​ട്ടി​ട​ത്തി​നു ഫി​റ്റ്ന​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​ടു​ത്ത​വ​ർ​ഷം അ​ങ്ക​ണ​വാ​ടി ഇ​വി​ടെ തു​ട​രാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ച​താ​യി ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.
അ​ങ്ക​ണ​വാ​ടി​ക്കുവേ​ണ്ടി കെ ട്ടിടമോ സ്പോ​ണ്‍​സ​ർ​ഷി​പ്പോ ലഭ്യമാക്കാൻ സാ​ഹ​ച​ര്യ​മു​ണ്ടോ യെന്ന് അ​ന്വേ​ഷി​ക്കാ​മെ​ന്നു കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​ധി​കൃ​ത​രും സു​മ​ന​സു​ക​ളും ക​നി​ഞ്ഞി​ല്ലെ​ങ്കി​ൽ വ​ർ​ഷ​ങ്ങ​ളാ​യി വി​വി​ധ കെ​ട്ടി​ട​ങ്ങ​ളി​ൽ മാ​റി​മാ​റി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന അ​ങ്ക​ണ​വാ​ടി എ​ന്നേ​ക്കു​മാ​യി പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണു ജീ​വ​ന​ക്കാ​രു​ടെ ആ​ശ​ങ്ക.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up