പ്രസിഡന്റ് ബി. രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി പി.പി. ഷൈജല്‍.
കല്‍പ്പറ്റ: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മടക്കിമലയില്‍ സൗജന്യമായി ലഭ്യമാകുന്ന സ്ഥലത്ത് നിര്‍മിക്കണമെന്ന് വയനാട് വികസന സമിതി ജനറല്‍ ബോഡി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
\
കള്ളാടിയില്‍ തുരങ്കപാത നിര്‍മാണവുമായി ബന്ധപ്പെട്ട അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചു. വുഡ്ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ ഡോ. പി. ലക്ഷ്മണന് ഉദ്ഘാടനം ചെയ്തു.
ബി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. കെ.പി. സ്വതന്ത്ര, പി.പി. ഷൈജല്‍, മാടായി ലത്തീഫ് ,നിജില്‍ ചുണ്ട, കെ.ജി. രണരാജന്‍, ഗോപാലന് പുഴമുടി, എം. ഹബീബ് റഹ്മാന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ബി. രാധാകൃഷ്ണപിള്ള (ചെയര്മാന്), വി.പി. വര്‍ക്കി, കെ.പി. സ്വതന്ത്ര (വൈസ് ചെയര്പേഴ്സണ്മാര്), പി.പി. ഷൈജല്‍ (ജനറല്‍ സെക്രട്ടറി), ലത്തീഫ്(ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
Tags : Nattuvishesham DistrictNews