കൂത്തുപറമ്പ്: ഗൾഫിൽ നിന്നും അഹമ്മദാബാദ് എയർപോർട്ട് വഴി നാട്ടിലേക്ക് തിരിച്ച കിണവക്കൽ സ്വദേശി സൂറത്തിൽ വച്ച് മരിച്ചു.
കൂത്തുപറമ്പ് പുറക്കളം സ്വദേശി കെ. ഷഫീക്ക് (39) ആണ്
അഹമ്മദാബാദിൽ നിന്നു ട്രെയിൻ മാർഗം നാട്ടിലേക്ക് തിരിക്കുന്നതിനിടെ മരിച്ചത്.
സൂറത്തിനടുത്തുവച്ച് കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സൂറത്തിൽ ഇറക്കുകയും സൂറത്ത് സ്മിമെർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പരേതനായ മൊയ്തു - മറിയം ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സാജിദ്, ഷാഹിദ, ശമീല.
Tags : Koothuparamba native died Surat Gulf Shafeeq death