കാസര്‍ഗോഡ്: ഒന്നരമാസം മുമ്പ് വിവാഹിതയായ നഴ്സ് എലിവിഷം കഴിച്ച് ജീവനൊടുക്കി. കുറ്റിക്കോല്‍ ബേത്തൂര്‍പാറ വട്ടംതട്ടയിലെ പരേതനായ സുകു- പുഷ്പ ദന്പതികളുടെ കള്‍ പി.വി. അശ്വതി (24) ആണ് മരിച്ചത്.
കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്സ് അശ്വതിയെ കഴിഞ്ഞ 18നാണ് കാസര്‍ഗോട്ടെ താമസസ്ഥലത്ത് വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയായിരുന്നു മരണം.
ഏപ്രില്‍ അഞ്ചിനാണ് അമ്പലത്തറ പാറക്ലായി ചീറ്റക്കാവ് സ്വദേശിയും അടുത്ത ബന്ധുവുമായ രൂപേഷിനെ അശ്വതി വിവാഹം കഴിച്ചത്. കാസര്‍ഗോഡ് ടൗണ്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സഹോദരി: മഞ്ജുള.