ഇടിവണ്ണ ഗവ. എൽപി സ്കൂളിൽ ഒരുക്കുന്ന പോഷകത്തോട്ടം.
നിലന്പൂർ: ഇടിവണ്ണ ഗവണ്മെന്റ് എൽപി സ്കൂളിൽ പോഷകത്തോട്ടം ഒരുങ്ങുന്നു. വാക് റൂം ഫൗണ്ടേഷന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് വിഎഫ്പിസികെ ഡയറ്റിന്റെ സഹായത്തോടെയാണ് പച്ചക്കറി കൃഷി നടത്തുന്നത്. വിഷരഹിത പച്ചക്കറികൾ കുട്ടികൾക്ക് പരിചയപ്പെടുത്താനും കാർഷിക സംസ്കാരം വളർത്തിയെടുക്കാനും ലക്ഷ്യമിട്ടാണ് പോഷകത്തോട്ടം ഒരുക്കുന്നത്. 1.5 സെന്റ് സ്ഥലത്തായി 64 ചട്ടികളിലായി വിവിധയിനം പച്ചക്കറി തൈകളാണ് ഒരുക്കിയിട്ടുള്ളത്. വെണ്ട, ചീര, പപ്പായ, കറിവേപ്പില, തക്കാളി ഉൾപ്പെടെയുള്ള വിവിധയിനം പച്ചക്കറികളാണ് ഓണത്തിനായി ഒരുക്കുക.
20 ദിവസം കൊണ്ട് വിളവെടുപ്പിന് പാകമാകും. ഇക്കുറി വിഷരഹിത പച്ചക്കറികൾ കൊണ്ടുണ്ടാക്കിയ കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിലുണ്ടാകും. പച്ചക്കറികളുടെ വളർച്ച, പരിചരണം എന്നിവ കുട്ടികൾക്ക് കണ്ട് പഠിക്കാനാകും.
സ്കൂളിൽ നടന്ന ചടങ്ങിൽ പോഷകത്തോട്ടത്തിന്റെ ഉദ്ഘാടനം ചാലിയാർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് അച്ചാമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി. അനീഷ് അധ്യക്ഷത വഹിച്ചു. ഡയറ്റ് സീനിയർ ലക്ചർ ഡോ. ബാബു വർഗീസ്, ഗ്രാമപഞ്ചായത്തംഗം തോമസ് കുരുവിള, സ്കൂളിന്റെ ഉച്ചഭക്ഷണ ചുമതലയുള്ള രശ്മി, ചാലിയാർ കൃഷി ഓഫീസർ ഷബ്ന യാസിം, ശ്രീറാം, പ്രധാനാധ്യാപകൻ വി.വി. മനോജ്, നിത്യ ജോസ്, അൻസാർ, സുധീന, പി. ബിന്ദു എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews nutrition