x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട്ടി​ല്‍ ദ്വാ​ര​ത്തി​ല്‍ കി​ട​പ്പു​രോ​ഗി​യു​ടെ വി​ര​ല്‍ കു​ടു​ങ്ങി: തുണയായി അ​ഗ്‌​നി​ര​ക്ഷാ സേ​ന

വെബ് ഡെസ്ക്
Published: July 21, 2026 03:08 AM IST | Updated: July 21, 2026 03:08 AM IST

വി​ര​ല്‍ തി​രു​വാ​ലി അ​ഗ്‌​നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ള്‍ പു​റ​ത്തെ​ടു​ക്കു​ന്നു.

വ​ണ്ടൂ​ര്‍: കി​ട​പ്പു​രോ​ഗി​യാ​യ പോ​രൂ​ര്‍ ചെ​റു​കോ​ട് വീ​ത​ന​ശേ​രി സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ വി​ര​ല്‍ ക​ട്ടി​ല്‍ ദ്വാ​ര​ത്തി​ല്‍ കു​ടു​ങ്ങി. സ്റ്റീ​ല്‍ ക​ട്ടി​ലി​ന്‍റെ ദ്വാ​ര​ത്തി​ലാ​ണ് വി​ര​ല്‍ കു​ടു​ങ്ങി​യ​ത്.

വി​വ​രം അ​റി​ഞ്ഞെ​ത്തി​യ തി​രു​വാ​ലി അ​ഗ്‌​നി​ര​ക്ഷാ സേ​ന ഇ​ല​ക്ട്രി​ക് ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച് ക​ട്ടി​ലി​ന്‍റെ ഒ​രു ഭാ​ഗം മു​റി​ച്ചു​മാ​റ്റി വി​ര​ല്‍ പു​റ​ത്തെ​ടു​ത്തു. ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം സ​മ​യ​മെ​ടു​ത്താ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.

സ്റ്റേ​ഷ​ന്‍ ഫ​യ​ര്‍ ആ​ൻ​ഡ് റെ​സ്‌​ക്യു ഓ​ഫീ​സ​ര്‍ ഷി​ബു വി. ​നാ​യ​ര്‍, ഫ​യ​ര്‍ ഫോ​ഴ്‌​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ന​ജു​മു​ദ്ദീ​ന്‍, കെ.​പി. ഷാ​ജു, എം.​എം. ഉ​മ്മ​ര്‍, ഗോ​കു​ല്‍ ദാ​സ്, വി​പി​ന്‍​ദാ​സ്, എ.​കെ. ബി​നു, ഹോം ​ഗാ​ര്‍​ഡ് ഇ. ​വി​ന​യ​ന്‍, ഗോ​പാ​ല​കൃ​ഷ്ണ​ന്‍, കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews

Recent News

Corehub Up