കോൺഗ്രസ് ബളാൽ ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് മധുസൂദനൻ ബാലൂർ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുന്നു.
രാജപുരം: മലയോര മേഖലയിലെ രൂക്ഷമായ കാട്ടാന ശല്യം പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും വനം വകുപ്പ് നടപ്പിലാക്കുന്ന സൗരോർജവേലി നിർമാണത്തിലെ കാലതാമസം ഒഴിവാക്കണമെന്നും പ്രശ്നബാധിത പ്രദേശങ്ങളിൽ കൂടുതൽ ജീവനക്കാരുടെ സേവനം ലഭ്യമാക്കണമെന്നും കോൺഗ്രസ് ബളാൽ ബ്ലോക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനൻ ബാലൂർ അധ്യക്ഷത വഹിച്ചു. പി.എ. ആലി, സന്തോഷ് വി. ചാക്കോ, വി. ബാലകൃഷ്ണൻ ബാലൂർ, എം.യു. തോമസ്, അലക്സ് നെടിയകാലായിൽ, വി. നാരായണൻ, എസ്. മധുസൂദനൻ, ജോസ് അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. 11നു വെളളരിക്കുണ്ടിൽ ഏകദിന നേതൃപഠന ക്യാമ്പ് നടത്താൻ യോഗം തീരുമാനിച്ചു.
Tags : Nattuvishesham District news