x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ടു​ത്തു​രു​ത്തി കാ​പ്പുന്തലയിൽ‍ അ​പൂ​ര്‍​വ വ​സ​ന്തം

വെബ് ഡെസ്ക്
Published: July 21, 2026 11:48 PM IST | Updated: July 21, 2026 11:48 PM IST

ജോ​ണ്‍​സ​ണിന്‍റെ ​വീട്ടു​മു​റ്റ​ത്തെ റെ​ഡ് ജേ​ഡ് വൈ​ന്‍ ചെ​ടി.

ക​ടു​ത്തു​രു​ത്തി: പ്ര​കൃ​തിസ്‌​നേ​ഹി​ക​ള്‍​ക്കാ​യി വി​സ്മ​യ​മൊ​രു​ക്കി ക​ടു​ത്തു​രു​ത്തി കാ​പ്പുന്തലയിൽ‍ അ​പൂ​ര്‍​വ വ​സ​ന്തം. ബ്ര​സീ​ലി​ല്‍ കൂ​ടു​ത​ലാ​യും ക​ണ്ടുവ​രു​ന്ന​തും വം​ശ​നാ​ശ​ ഭീ​ഷ​ണി നേ​രി​ടു​ന്ന​തു​മാ​യ റെ​ഡ് ജേ​ഡ് വൈ​ന്‍ കാ​പ്പു​ന്ത​ല​യി​ലെ വീ​ട്ടു​മു​റ്റ​ത്ത് പൂ​ത്തു​ല​ഞ്ഞു നി​ല്‍​ക്കു​ന്നു. പ്ര​കൃ​തി​സ്‌​നേ​ഹി​യും ക​ര്‍​ഷ​ക​നു​മാ​യ ജോ​ണ്‍​സ​ണ്‍ കൊ​ട്ടു​കാ​പ്പ​ള്ളി​യു​ടെ വീ​ട്ടു​മു​റ്റ​ത്താ​ണ് അ​ത്യ​പൂ​ര്‍​വ​മാ​യ വി​ദേ​ശ ചെ​ടി കു​ല​ക​ളി​ട്ട് പൂ​ത്തു​ല​ഞ്ഞ് നി​ല്‍​ക്കു​ന്ന​ത്.

ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റും മു​ന്‍ ഞീ​ഴൂ​ര്‍ ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാണ് ജോ​ണ്‍​സ​ണ്‍. രാ​ഷ്്ട്രീയ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക​പ്പു​റം മി​ക​ച്ചൊ​രു ക​ര്‍​ഷ​ക​ന്‍ കൂ​ടി​യാ​യ ജോ​ണ്‍​സ​ണിന്‍റെ പ്ര​കൃ​തി​യോ​ടു​ള്ള സ്‌​നേ​ഹ​വും ക​രു​ത​ലു​മെ​ല്ലാം വീ​ട്ട​മു​റ്റ​ത്ത് പൂ​വി​ട്ടുനി​ല്‍​ക്കു​ന്ന ഈ ​ചു​വ​പ്പ് വ​സ​ന്തം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. മൂ​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് കോ​ട്ട​യം കാ​രി​ത്താ​സി​ലെ ന​ഴ്‌​സ​റി​യി​ല്‍ നി​ന്നും 2,500 രൂ​പ കൊ​ടു​ത്തു വാ​ങ്ങി​യ തൈ ​ആ​ണ് ഇ​പ്പോ​ള്‍ വീ​ടി​ന്‍റെ മു​റ്റ​ത്തും പ​രി​സ​ര​ത്തു​മാ​യി പ​ന്ത​ലി​ട്ട രീ​തി​യി​ല്‍ വ​ള​ര്‍​ന്നുനി​ല്‍​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ കാ​ലാ​വ​സ്ഥ​യി​ല്‍ ഈ ​ബ്ര​സീ​ലി​യ​ന്‍ ചെ​ടി അ​തി​ജീ​വി​ക്കു​മോ എ​ന്ന് പ​ല​രും സം​ശ​യി​ച്ചി​രു​ന്നെ​ങ്കി​ലും യാ​തൊ​രു​വി​ധ രാ​സ​വ​ള​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാ​തെ തി​ക​ച്ചും ജൈ​വ​രീ​തി​യി​ലാ​ണ് ചെ​ടി​യെ പ​രി​പാ​ലി​ച്ചു വ​ള​ര്‍​ത്തി​യ​ത്.

ത​ത്ത​മ്മചു​ണ്ടി​ന്‍റെ ആ​കൃ​തി​യി​ലു​ള്ള, പ്ര​കൃ​തി​യി​ല്‍ അ​പൂ​ര്‍​വ​മാ​യി മാ​ത്രം കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത്ര കടും ചു​വ​പ്പ് നി​റ​ത്തി​ലു​ള്ള പൂ​ക്ക​ളാ​ണ് റെ​ഡ് ജേ​ഡ് വൈ​ന്‍ ചെ​ടി​യു​ടെ വ​ലി​യ ആ​ക​ര്‍​ഷ​ണം. ഇ​തു മൂ​ന്നാം ത​വ​ണ​യാ​ണ് ഈ ​ചെ​ടി പൂ​ക്കു​ന്ന​തെ​ങ്കി​ലും, ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യ​ധി​കം പൂ​ക്ക​ള്‍ ഉ​ണ്ടാ​കു​ന്ന​തെ​ന്ന് ഇ​ദ്ദേ​ഹം പറയുന്നു. നി​ര​വ​ധി വ​ലി​യ പൂ​ങ്കു​ല​ക​ളാ​ണ് പ​ന്ത​ലി​ല്‍നി​ന്നും താ​ഴേ​ക്ക് തൂ​ങ്ങികിടക്കുന്നത്.

ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​ണ് ഇ​വ പ്ര​ധാ​ന​മാ​യും പൂ​ക്കു​ന്ന​ത്. മൂ​ന്ന​ടി​യി​ല​ധി​കം നീ​ള​മു​ള്ള ഈ ​പൂ​ങ്കു​ല​ക​ളി​ലെ തേ​ന്‍ നു​ക​രാ​നാ​യി നൂ​റു​ക​ണ​ക്കി​ന് കു​രു​വി​ക​ളാ​ണ് പ​ന്ത​ലി​ന് സ​മീ​പ​ത്താ​യി കൂ​ടൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​ല​തും കൂ​ട്ടി​ല്‍ മു​ട്ട​യി​ട്ട് വി​രി​ഞ്ഞ് നി​ര​വ​ധി കു​ഞ്ഞ​ങ്ങ​ളു​മാ​യി. പ​ന്ത​ലി​നു​ള്ളി​ല്‍ ത​ന്നെ​യാ​ണ് പ​ക്ഷി​ക്കൂ​ടു​ക​ളും കു​രു​വി​ക​ള്‍ നി​ര്‍​മി​ച്ചി​ട്ടു​ള്ള​ത്. ഈ ​വി​സ്മ​യക്കാഴ്ച ആ​സ്വ​ദി​ക്കു​ന്ന​തി​നാ​യി ഇ​പ്പോ​ള്‍ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​ത്. ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​മാ​രുൾപ്പെ ടെയുള്ളവരും പ്ര​കൃ​തി​യു​ടെ സ്വാ​ഭാ​വി​ക​മാ​യ സൗ​ന്ദ​ര്യം പ​ക​ര്‍​ത്താ​ന്‍ ഇ​വി​ടെ​യെ​ത്തു​ന്നു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews Rare Spring

Recent News

Corehub Up