കട്ടപ്പന: കട്ടപ്പന മർച്ചൻസ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ "നന്നായി പഠിക്കാം നാടിനെ നയിക്കാം’ എന്ന സന്ദേശത്തോടെ കുരുന്നുകൾക്ക് ഒരു ചിരി സീസണ് - 2 പദ്ധതി കട്ടപ്പന ഗവ. ട്രൈബൽ സ്കൂളിൽ നടന്നു. മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് ഉദ്ഘാടനം ചെയ്തു.
കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ കട്ടപ്പന ഗവ. ട്രൈബൽ സ്കൂളിൽ 101 കുട്ടികൾക്ക് സ്കൂൾ കിറ്റുകൾ നൽകി. ബാഗ്, കുട, വാട്ടർ ബോട്ടിൽ, ബുക്ക് തുടങ്ങിയ 1000 രൂപ വിലവരുന്ന കിറ്റുകളാണ് നൽകിയത്.
യൂത്ത് വിംഗ് പ്രസിഡന്റ് അജിത് സുകുമാരൻ അധ്യക്ഷത വഹിച്ചു, മർച്ചൻസ് യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി സിജോമോൻ ജോസ് മുഖ്യപ്രഭാഷണം നടത്തി.
മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോഷി കൂട്ടട, യൂത്ത് വിംഗ് ജനറൽ സെക്രട്ടറി ജിനേഷ് മാത്യു, ട്രഷറർ ആർ. ശ്രീധർ, സ്കൂൾ പ്രിൻസിപ്പൽ മിനി ഐസക്ക്, എച്ച്എം പി.ഡി. സിന്ധു , പിടിഎ പ്രസിഡന്റ് എ.കെ. ഷിയാസ്, എംപിടിഎ പ്രസിഡന്റ് സബിത മാനിക്കൽ, എസ്എംസി ചെയർമാൻ സോജൻ, സ്റ്റാഫ് സെക്രട്ടറി സുനി പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham A Smile for Children Season-2 Project