ആടിനെ കൊലപ്പെടുത്തിയ കൂടിന് സമീപം കാമറ സ്ഥാപിച്ചപ്പോൾ.
പുൽപ്പള്ളി: മരക്കടവിൽ കൂട്ടിൽകെട്ടിയ ആടിനെ വന്യമൃഗം കൊന്നുതിന്നു. മരക്കടവ് ഉറുന്പിൻകരോട്ട് കുട്ടിയുടെ ആടിനെയാണ് വന്യജീവി കൊന്നത്. ഇന്നലെ പുലർച്ചെയാണ് വീടിന് സമീപത്തെ കൂട്ടിൽ നിന്നും വന്യജീവി ആടിനെ പിടികൂടി സമീപത്തെ പറന്പിലേക്ക് വലിച്ചുകൊണ്ടുപോയത്.
കൂട്ടിൽകെട്ടിയിരുന്ന മറ്റൊരു ആടിനും വന്യജീവിയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാവിലെ വീട്ടുകാർ പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് ആടിന്റെ ജഢം ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പുലിയാണ് ആടിനെ പിടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് നിരീക്ഷണത്തിനായി കാമറകൾ സ്ഥാപിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ പ്രദേശത്ത് നിരവധി വളർത്തുമൃഗങ്ങളെ വന്യജീവി ആക്രമിച്ചിരുന്നു.