x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എംസി റോ​ഡി​ല്‍ മ​ദ്യല​ഹ​രി​യി​ല്‍ യു​വ​തി​യു​ടെ പരാക്രമം


Published: June 3, 2026 05:30 AM IST | Updated: June 3, 2026 05:30 AM IST

ചി​​ങ്ങ​​വ​​നം: മ​​ദ്യ​​ല​​ഹ​​രി​​യി​​ല്‍ യു​​വ​​തി ഓ​​ടി​​ച്ച കാ​​ര്‍ ബൈ​​ക്കി​​ല്‍ ഇ​​ടി​​ച്ചു​ക​​യ​​റി അ​​പ​​ക​​ടം. തു​​ട​​ര്‍​ന്ന് പു​​റ​​ത്തി​​റ​​ങ്ങി​​യ യു​​വ​​തി റോഡിൽ ബ​ഹ​ളം​വ​ച്ച്‍ നാ​​ട്ടു​​കാ​​രെ കൈ​യേ​​റ്റ​​വും ചെ​​യ്തു. എം​​സി റോ​​ഡി​​ല്‍ കു​​റി​​ച്ചി അ​​ഞ്ച​​ല്‍കു​​റ്റി ക​​വ​​ല​​യി​​ലാ​​ണ് ഇ​​ന്ന​​ലെ നാ​​ട​​കീ​​യ രം​​ഗ​​ങ്ങ​​ള്‍ അ​​ര​​ങ്ങേ​​റി​​യ​​ത്.

കാ​​ര്‍ ബൈ​​ക്കി​​ല്‍ ഇ​​ടി​​ച്ച​​തി​​നെ​ത്തു​ട​​ര്‍​ന്നു​​ണ്ടാ​​യ ത​​ര്‍​ക്ക​​ത്തി​​ല്‍ യു​​വ​​തി റോ​​ഡി​​ല്‍ കൂ​​ടി​നി​​ന്ന​​വ​​രെ​​യ​​ട​​ക്കം കൈ​​യേ​റ്റം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു എ​​ന്നാ​​ണ് നാ​​ട്ടു​​കാ​​ര്‍ പ​​റ​​യു​​ന്ന​​ത്. എം​​സി റോ​​ഡി​​ലേ​​യ്ക്ക് ക​​യ​​റു​​ന്ന​​തി​​നി​​ട​​യി​​ല്‍ ഇ​​വ​​രു​​ടെ കാ​​ര്‍ ബൈ​​ക്കി​​ല്‍ ത​​ട്ടു​​ക​​യാ​​യി​​രു​​ന്നു.

ഉ​​ട​​ന്‍ ത​​ന്നെ പു​​റ​​ത്തി​​റ​​ങ്ങി​​യ യു​​വ​​തി കൈ​യി​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്ന വ​​ലി​​യ കു​​ട എ​​ടു​​ത്ത് ബൈ​​ക്ക് യാ​​ത്ര​​ക്കാ​​ര​​നെ​​യും ത​​ട​​സം പി​​ടി​​ക്കാ​​ന്‍ എ​​ത്തി​​യ​​വ​​രെ​​യും ത​​ല്ലു​​ക​​യാ​​യി​​രു​​ന്നു. യു​​വ​​തി മ​​ദ്യ​​ല​​ഹ​​രി​​യി​​ലാ​​യി​​രു​​ന്നെ​​ന്ന് ദൃ​​ക്സാ​​ക്ഷി​​ക​​ള്‍ പ​​റ​​ഞ്ഞു.
പോ​​ലീ​​സി​​നെ വി​​വ​​രം അ​​റി​​യി​​ച്ച​​തി​​നെ തു​​ട​​ര്‍​ന്ന് ചി​​ങ്ങ​​വ​​നം പോ​​ലി​​സ് സ്ഥ​​ല​​ത്തെ​​ത്തി ഇ​​വ​​രെ സ്റ്റേ​​ഷ​​നി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​യി. മ​​ദ്യ​​പി​​ച്ച് വാ​​ഹ​​ന​​മോ​​ടി​​ച്ച​​തി​​ന് കേ​​സെ​​ടു​​ത്ത ശേ​​ഷം വി​​ട്ട​​യ​​ച്ചു.

Tags : nattu vishesham young woman act while drunk on MC Road

Recent News

Corehub Up