x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​ശേ​രി ആ​ൽ​ഫ ഹ​യ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​നു തു​ട​ക്കം


Published: June 18, 2026 01:28 AM IST | Updated: June 18, 2026 01:28 AM IST

ത​ല​ശേ​രി: ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ൽ​ഫ ഹ​യ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റി​ലീ​ജി​യ​സ് സ​യ​ൻ​സി​ന്‍റെ 2025-27 അ​ധ്യ​യ​ന​വ​ർ​ഷം സ​ന്ദേ​ശ് ഭ​വ​നി​ൽ ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ്പും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ മോ​ഡ​റേ​റ്റ​റു​മാ​യ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദൈ​വ​ശാ​സ്ത്ര പ​ഠ​നം സ​ത്യാ​ന്വേ​ഷ​ണ​ത്തി​നു​ള്ള ഒ​രു ആ​ത്മീ​യ യാ​ത്ര​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ശ്വാ​സ​വും യു​ക്തി​ചി​ന്ത​യും കൈ​കോ​ർ​ക്കു​ന്ന ദൈ​വ​ശാ​സ്ത്ര​പ​ഠ​നം ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ൽ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. റോ​മി​ലെ ഡി​ക്കാ​സ്റ്റ​റി ഫോ​ർ ക​ൾ​ച്ച​ർ ആ​ൻ​ഡ് എ​ഡ്യു​ക്കേ​ഷ​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ​യും ബം​ഗ​ളൂ​രു​വി​ലെ ധ​ർ​മാ​രാം വി​ദ്യാ​പീ​ഠ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​മാ​ണ് ആ​ൽ​ഫ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ദൈ​വ​ശാ​സ്ത്ര പ​ഠ​ന പ​രി​പാ​ടി​ക​ൾ.

ത​ല​ശേ​രി അ​തി​രൂ​പ​ത പ്രോ​ട്ടോ​സി​ഞ്ചെ​ല്ലൂ​സ് മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്‌​ട​ർ ഫാ. ​ഡോ. മാ​ത്യു കൊ​ട്ടു​കാ​പ്പി​ള്ളി, സ്റ്റാ​ഫ് പ്ര​തി​നി​ധി ഫാ. ​ഡോ. ജോ​സ​ഫ് കാ​ക്ക​ര​മ​റ്റം, സ​ന്ദേ​ശ് ഭ​വ​ൻ ഡ​യ​റ​ക്‌​ട​ർ ഫാ. ​ഡോ. ജോ​ർ​ജ് കോ​വാ​ട്ട്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ബ്ര​ദ​ർ സെ​ബാ​സ്റ്റ്യ​ൻ മി​റി​യം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Alpha Higher Institute Nattuvishesham District News

Recent News

Corehub Up