x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ങ്ങാ​ടും പ​രു​ത്തി​പ്രയിലും അ​പ​ക​ടം: ഏഴുപേ​ർ​ക്കു പ​രി​ക്ക്​


Published: May 12, 2026 06:07 AM IST | Updated: May 12, 2026 06:07 AM IST

നാ​ലാം​ക​ല്ല് ബ​സ് സ്റ്റോ​പ്പി​നു​സ​മീ​പം മ​ര​ത്തി​ലി​ടി​ച്ച് ത​ക​ർ​ന്ന കാ​ർ.

കാ​ർ മ​ര​ത്തി​ലി​ടി​ച്ച്
അ​ഞ്ചു​പേ​ർ​ക്കു പരിക്ക്

എ​രു​മ​പ്പെ​ട്ടി: വ​ട​ക്കാ​ഞ്ചേ​രി - കു​ന്നം​കു​ളം സം​സ്ഥാ​ന​പാ​ത​യി​ൽ മ​ങ്ങാ​ട് നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം. ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​ർ​ക്കു പ​രി​ക്കു​പ​റ്റി. ക​ട​ങ്ങോ​ട് സ്വ​ദേ​ശി​ക​ളാ​ണ് കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്.

നാ​ലാം​ക​ല്ല് ബ​സ്റ്റോ​പ്പി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വ​ട​ക്കാ​ഞ്ചേ​രി ഭാ​ഗ​ത്തു​നി​ന്ന് വ​ന്നി രു​ന്ന കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡ​രി​കി​ലെ മ​ര​ത്തി​ലി​ടി​ച്ച് നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ക​ട​ങ്ങോ​ട് ച​ക്ലി​യ​കു​ന്ന​ത്ത് വീ​ട്ടി​ൽ ഷൈ​മ (25), ദി​ൽ​ഷ (48) എ​ന്നി​വ​ർ ഉ​ൾ​പ്പ​ടെ അ​ഞ്ചു​പേ​ർ​ക്കാ​ണു പ​രി​ക്കു​പ​റ്റി​യ​ത്. ആ​ക്ട്സ് ആം​ബു​ല​ൻ​സി​ലും 108 ആം​ബു​ല​ൻ​സി​ലും പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കാ​റും ഓ​ട്ടോ​യും
കൂ​ട്ടി​യി​ടി​ച്ചു

വ​ട​ക്കാ​ഞ്ചേ​രി: കാ​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. പ​രു​ത്തി​പ്ര ക​യ​റ്റത്തിൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

പ​രി​ക്കേ​റ്റ കാ​ർ യാ​ത്ര​ക്കാ​രി കി​ള്ളി​മം​ഗ​ലം സ്വ​ദേ​ശി​നി നെ​ടു മ​റ്റ​ത്തി​ൽ​വീ​ട്ടി​ൽ​ലി​സി(58), പ​ത്താം​ക​ല്ല് സ്വ​ദേ​ശി​യും ഓ​ട്ടോ ഡ്രൈ​വ​റു​മാ​യ പു​ത്ത​ൻ​പു​ര​യ് ക്ക​ൽ വീ​ട്ടി​ൽ വി​ത്സ​ൻ (60) എ​ന്നി​വ​രെ വ​ട​ക്കാ​ഞ്ചേ​രി ജി​ല്ലാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് വി​ത്സ​നെ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു​മാ​റ്റി.

Tags : Accident in Mangadu nattuvishesham local news

Recent News

Corehub Up