പുതുക്കാട്: മയക്കുമരുന്ന് വില്‍പ്പന ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലാക്കി. കൊടുങ്ങല്ലൂര്‍ കുന്നംകുളം മേത്തല വെണ്ണാട്ടു വീട്ടില്‍ ഷൈനെയാണ് പിഐടി എന്‍ഡിപിഎസ് നിയമ പ്രകാരം ഒരു വര്‍ഷം തടങ്കലിലാക്കിയത്.
കൊടുങ്ങല്ലൂര്‍ പൊലിസ് സ്റ്റേഷനിലെ മയക്കുമരുന്ന് കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും പുതുക്കാട് വച്ച് മയക്കുമരുന്നുമായി പിടിയിലായതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
പുതുക്കാട് എസ്എച്ച്ഒ ആര്. രാജേഷ്, ഗ്രേഡ് സീനിയര്‍ സിപിഒ ഷെഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ലോട്ടറി തട്ടിപ്പ്: പ്രതി പിടിയിൽ
ഗുരുവായൂർ: ലോട്ടറിടിക്കറ്റിന്റെ അവസാനത്തെ നമ്പർ ലെഡ് പെൻസിൽകൊണ്ട് തിരുത്തി സമ്മാനത്തുക തട്ടിയെടുത്തയാൾ ഗുരുവായൂരിൽ പിടിയിൽ. കൊല്ലം പുനലൂർ ബ്ലാത്തൂർ ഷാജ് (56) ആണ് അറസ്റ്റിലായത്.
ഗുരുവായൂർ മഞ്ചിറ റോഡിൽ ലോട്ടറി വിപണി നടത്തുന്ന കോട്ടപ്പടി സ്വദേശി സുന്ദരന്റെ പരാതിയിലാണ് അറസ്റ്റ്. നമ്പർ തിരുത്തി 5000 രൂപയുടെ സമ്മാനമാണിയാൾ തട്ടിയത്.
Tags : preventive detention NattuVishesham DistrictNews