x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ൾ ഭീ​ഷ​ണി; ഗ്രാ​മ​വാ​സി​ക​ൾ രോ​ഗഭീ​തി​യി​ൽ


Published: July 3, 2026 10:49 PM IST | Updated: July 3, 2026 10:49 PM IST

മാ​ന്നാ​ർ: ഒ​രു ഗ്രാ​മം ഒ​ന്നാ​കെ ഒ​ച്ചി​ന്‍റെ ഭീ​തി​യി​ൽ. പ​രു​മ​ല​യി​ൽ ക​ഴി​ഞ്ഞ ആ​റു മാ​സ​മാ​യി ആ​ഫ്രി​ക്ക​ൻ ജ​യ​ന്‍റെ ഒ​ച്ചി​ന്‍റെ ഭീ​ഷ​ണി​യി​ലാണ് ഗ്രാ​മ​വാ​സി​ക​ൾ പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ന്ന​ത്. പ​രു​മ​ല പ​ള്ളി-​പ​ന​യ​ന്നാ​ർ​കാ​വ് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ൽ വ​ള​ർ​ന്നുനി​ൽ​ക്കു​ന്ന ചെ​ടി​ക​ൾ​ക്കി​ട​യി​ലും ഈ ​ഭാ​ഗ​ത്തെ കാ​ടുക​യ​റി കി​ട​ക്കു​ന്ന പു​ര​യി​ട​ങ്ങ​ളി​ലും ആ​ശു​പ​ത്രി​ക്കു സ​മീ​പ​മു​ള്ള പു​ര​യി​ട​ങ്ങ​ളി​ലെ​ല്ലാം ഇ​ത്ത​രം വ​ലി​യ ഒ​ച്ചു​ക​ൾ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

20 സെ. ​മീ​റ്റ​ർ വ​രെ നീ​ള​മു​ള്ള ഒ​ച്ചു​ക​ളാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. രാ​ത്രി​യി​ൽ ഇ​വി​ടു​ത്തെ മ​തി​ലു​ക​ളി​ലും റോ​ഡി​ലും എ​ല്ലാം ഒ​ച്ചി​ന്‍റെ സാ​ന്നി​ധ്യം ഏ​റെ​യാ​ണ്. ഇ​വ ഇ​ഴ​ഞ്ഞ് നീ​ങ്ങു​ന്ന ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം ശ്ര​വം പ​റ്റിപ്പിടി​ച്ചി​രി​ക്കു​ന്ന​ത് സ്ഥി​ര​മാ​ണ്. ഈ ​സ്ര​വം മ​നു​ഷ്യശ​രീ​ര​ത്തി​ൽ പ​റ്റി​യാ​ൽ വ​ലി​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്.

ഇ​തി​ലൂ​ടെ റാ​റ്റ് ലം​ഗ് വേം ​ശ​രീ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചാ​ൽ ഇ​സ്നോ​ഫി​ലി​ക് മെ​ന​ഞ്ച​റ്റി​സ്, മ​സ്തി​ഷ​ക ജ്വ​രം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്.
ഒ​ച്ചു​ക​ൾ വ​ള​രെ വേ​ഗ​ത്തി​ൽ പെ​രു​കു​ന്ന​തി​നാ​ൽ ഒ​രു പ്ര​ദേ​ശം ഒ​ന്നാ​കെ ന​ശി​പ്പി​ക്കാൻ ക​ഴി​യും. ഒ​റ്റത​വ​ണ 250 മു​ത​ൽ 500 മു​ട്ട​ക​ൾ വ​രെ ഇ​ടും. 10 മു​ത​ൽ 21 ദി​വ​സം കൊ​ണ്ട് മു​ട്ട​ക​ൾ വി​രി​യു​ക​യും ചെ​യ്യും.

ഒ​രു വ​ർ​ഷ​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ അ​ഞ്ചോ ആ​റോ ത​വ​ണ മു​ട്ട​യി​ടാ​നു​ള്ള ക​ഴി​വു​ണ്ട്. ഈ ​രീ​തി​യി​ൽ വി​രി​ഞ്ഞു​ണ്ടാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ളാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ റോ​ഡി​ലെ​ത്തു​ന്ന ഇ​വ​യു​ടെ മു​ക​ളി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​യ​റി ച​ത്തു​പോ​കാ​റു​ണ്ട്.

ഈ ​ഭാ​ഗ​ത്ത് ഇ​വ കി​ട​ന്ന് ചീ​ഞ് വ​ലി​യ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​ത് പ​രി​സ​രവാ​സി​ക​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ളാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.
ജൈ​വസ​മ്പ​ത്ത് ഉ​ൾ​പ്പെടെ വ​ൻ​കൃ​ഷി​നാ​ശം ഉ​ണ്ടാ​ക്കാ​ൻ ഇ​വ​യ്ക്ക് ക​ഴി​യും. എ​ല്ലാ ത്തരം ചെ​ടി​ക​ൾ, പേ​പ്പ​ർ, പ്ലാ​സ്റ്റി​ക് തു​ട​ങ്ങി കോ​ൺ​ക്രീ​റ്റ് വ​രെ ഒ​ച്ചു​ക​ൾ തി​ന്നും. ഉ​പ്പ്, കു​മ്മാ​യം, ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ എ​ന്നി​വ വി​ത​റി ഒ​രു പ​രി​ധി​വ​രെ ഇ​വ​യെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​മെ​ത്രേ. എ​ന്നാ​ൽ, ആ​ഫ്രി​ക്ക​ൻ ജ​യ​ന്‍റ് ഒ​ച്ചു​ക​ൾ ഒ​രു പ്ര​ദേ​ശ​ത്തി​നാ​കെ ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​ട്ടും ആ​രോ​ഗ്യവ​കു​പ്പോ, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം

Tags : Nattuvishesham District news

Recent News

Corehub Up