x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‌ബി​യ​ർ​പാ​ർ​ല​റി​ൽ അ​തി​ക്ര​മം, കു​പ്ര​സി​ദ്ധ ഗു​ണ്ട അ​റ​സ്റ്റി​ൽ


Published: July 4, 2026 12:30 AM IST | Updated: July 4, 2026 12:30 AM IST

കാ​യം​കു​ളം: ബി​യ​ർ​പാ​ർ​ല​റി​ൽ അ​തി​ക്ര​മം ന​ട​ത്തി ഒ​ളി​വി​ൽ പോ​യ കു​പ്ര​സി​ദ്ധ ഗു​ണ്ട അ​റ​സ്റ്റി​ൽ. കാ​യം​കു​ളം പ​ത്തി​യൂ​ർ ചി​റ​യി​ൽ വീ​ട്ടി​ൽ ഫ്രീ​ക്ക​ൻ സോ​നു എ​ന്നു വി​ളി​ക്കു​ന്ന വി​ശാ​ഖ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​യം​കു​ളം, ക​രീ​ല​ക്കു​ള​ങ്ങ​ര എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കൊ​ല​പാ​ത​ക​ശ്ര​മം, അ​ടി​പി​ടി അ​ക്ര​മം, ക​ഠി​ന ദേ​ഹോ​പ​ദ്ര​വം, ല​ഹ​രി വി​പ​ണ​നം എ​ന്നീ നി​ര​വ​ധി കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​രീ​ല​ക്കു​ള​ങ്ങ​ര സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ബി​യ​ർ പാ​ർ​ല​റി​ൽ ക​ഴി​ഞ്ഞദി​വ​സം ന​ട​ന്ന അ​ടി​പി​ടി കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞുവ​രു​ന്ന​തി​നി​ട​യി​ലാ​ണ് ക​രീ​ല​ക്കു​ള​ങ്ങ​ര എ​സ്എ​ച്ച്ഒയു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​സ്ഐ നി​തി​ൻ, അ​ൻ​വ​ർ സാ​ദി​ഖ്, പ്ര​ദീ​പ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ജീ​ഷ്, അ​നീ​ഷ്, അ​ജ​യ് എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.=

Tags : Nattuvishesham District news

Recent News

Corehub Up