യോഹന് ജോസഫ് ബിജു താന്‍ എഴുതിയ പുസ്തകം മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറുന്നു. മാണി സി. കാപ്പന് എംഎല്‍എ, ഭരണങ്ങാനം പഞ്ചായത്തംഗം സെന്‍ തേക്കുംകാട്ടില്‍, യോഹന
പാലാ: താൻ എഴുതിയ രണ്ട് പുസ്തകങ്ങൾ മുഖ്യമന്ത്രി വി.ഡി.സതീശന് സമ്മാനിച്ച് അഭിപ്രായമറിയാൻ കാത്തിരിക്കുകയാണ് ഏഴാം ക്ലാസുകാരൻ യോഹന് ജോസഫ് ബിജു. കഴിഞ്ഞ ദിവസമാണ് ജനപ്രതിനിധികള്‍ക്കും മാതാപിതാക്കള്‍ക്കും ഒപ്പം സെക്രട്ടേറിയറ്റിലെത്തി തന്റെ രണ്ട് ഇംഗ്ലീഷ് പുസ്തകങ്ങള്‍ യൊഹാൻ മുഖ്യമന്ത്രിക്ക് സമ്മാനിച്ചത്. മിഷന് ടു എ മിസ്റ്റീരിയസ് വില്ലേജ്, അഡ്വഞ്ചെഴ്സ് ഓഫ് ഡുയോ എന്നീ പുസ്തകങ്ങളാണ് 11 വയസുകാരൻ കൊച്ചുമിടുക്കൻ പുറത്തിറക്കിയത്. അഞ്ചു ഭാഗങ്ങളുള്ള നോവലിലെ ആദ്യ രണ്ട് ഭാഗങ്ങളാണ് പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചത്.
പുസ്തകം വായിച്ചിട്ട് താന്‍ ഫോണ്‍ വിളിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇനിയും എഴുതണമെന്ന് യൊഹാനോട് പറഞ്ഞു. ഭരണങ്ങാനം പഞ്ചായത്തംഗം സെന്‍ തേക്കിന്‍കാട്ടിൽ വഴി മാണി സി. കാപ്പന് എംഎല്‍എയാണ് മുഖ്യമന്ത്രിയെ കാണാൻ കുട്ടി സാഹിത്യകാരന് അവസരമൊരുക്കിയത്. തോട്ടുപുറത്ത് വിനായക് നിര്‍മൽ-ഷീജാമോള്‍ തോമസ് ദമ്പതികളുടെ മകനാണ്. ഏക സഹോദരന് ഫ്രാന്‍സിസ് ലിയോ പാലാ രൂപതയിലെ രണ്ടാം വര്‍ഷ വൈദിക വിദ്യാര്‍ഥിയാണ്
Tags : Nattuvishesham District news