ചാലക്കുടി സെന്റ് മേരീസ് ഫോറോന ദേവാലയത്തിൽ മാതാവിന്റെ പിറവിത്തിരുനാൾ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ ആലീസ് ഷിബു നിർവഹിക്കുന്നു.
ചാലക്കുടി: പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുപ്പിറവിയുടെ നാമധേയത്തിൽ എഡി 600ൽ സ്ഥാപിതമായ ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ പരിശുദ്ധ ദൈവമാതാവിന്റെ പിറവിത്തിരുനാൾ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ ആലീസ് ഷിബു നിർവഹിച്ചു. ഫൊറോന വികാരി ഫാ.വർഗീസ് പാത്താടൻ അധ്യക്ഷത വഹിച്ചു.
നഗരസഭ പ്രതിപക്ഷനേതാവ് ജില് ആന്റണി, വാർഡ് കൗൺസിലർ അൽഫോൻസ ചാക്കോ, ഫാ. ആൽബിൻ പുതുശേരി, ട്രസ്റ്റി തോമസ് പറനിലം, തിരുനാൾ ജനറൽ കൺവീനർ രാജീവ് വർഗീസ് എന്നിവർ പ്രസംഗിച്ചു. തിരുനാളിന്റെ ഭാഗമായി 2000 ഭവനങ്ങളിലേക്ക് മരിയൻ ജ്യോതി പ്രയാണം നടത്തും
Tags : Nattuvishesham District news