പാലയൂർ തീർഥകേന്ദ്രത്തിലെ ദുക്റാന ഊട്ടിൽ പങ്കെടുക്കാനെത്തിയ ഭക്തർ.
പാലയൂർ: മാർതോമാ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ മാർതോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷിച്ചു. കനത്ത മഴയെ അവഗണിച്ച് വൻ ഭക്തജനത്തിരക്കാണു നേർച്ച ഊട്ടിന് അനുഭവപ്പെട്ടത്. പായസം, പഴം ഉൾപ്പെടെ ഏഴുതരം വിഭവങ്ങളാണ് വിളമ്പിയത്. രാവിലെ എട്ടിന് ആരംഭിച്ച ഭക്ഷണവിതരണം വൈകീട്ടുവരെ തുടർന്നു. കാൽ ലക്ഷം പേർക്കുള്ള ഭക്ഷണമാണ് ഒരുക്കിയിരുന്നത്. വലിയ പന്തൽ ഒരുക്കിയത് തീർഥാടർക്ക് സഹായമായി. പാർസൽ സൗകര്യവും ഉണ്ടായിരുന്നു.
വിവിധ സമയങ്ങളിൽ അർപ്പിച്ച ദിവ്യബലിക്ക് ആർച്ച്പ്രീസ്റ്റ് ഫാ. ഡേവിസ് കണ്ണമ്പുഴ, ഫാ. ലിവിൻ ചൂണ്ടൽ, ഫാ. ഗ്ലാഡ്രിൻ വട്ടക്കുഴി, ഫാ. അഗസ്റ്റിൻ കുളപുറം, ഫാ. ബിജു പാണേങ്ങാടൻ, ഫാ. ക്ലിന്റ് പാണേങ്ങാടൻ, ഫാ. ജാക്സൻ തെക്കേക്കര, ഫാ. നിധിൻ താഴത്ത് എന്നിവർ കാർമികരായിരുന്നു. തോമാശ്ലീഹായുടെ പാലയൂരിലെ പ്രേഷിത പ്രവർത്തനവുമായി ബന്ധപ്പെട്ട ചരിത്ര സ്മാരകങ്ങൾ കാണാൻ വിശ്വാസികളുടെ തിരക്കായിരുന്നു. കൺവീനർമാരായ കെ.ജെ. പോൾ, സി.സി. ചാർളി, എൻ.ആർ. ജോയ്, സെക്രട്ടറി പിയൂസ് ചിറ്റിലപ്പിള്ളി, സിസ്റ്റർ ഷൈൻ കൈതക്കോടൻ, സിസ്റ്റർ റോസ് മേരി, ജെയ്സൺ കീഴ്വര, സി.ഡി. ജോസ്, സി.ജെ. അൽജോ തുടങ്ങിയവർ നേതൃത്വംനൽകി.
Tags : Nattuvishesham District news