x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശ്വാ​സ​ദീ​പ്തി​യി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ ദു​ക്‌​റാ​ന തി​രു​നാ​ള്‍


Published: July 4, 2026 02:32 AM IST | Updated: July 4, 2026 02:32 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ലെ ദു​ക്‌​റാ​ന തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഊ​ട്ടു​നേ​ര്‍​ച്ച​യു​ടെ വെ​ഞ്ച​രി​പ്പ് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക

ഇ​രി​ങ്ങാ​ല​ക്കു​ട: വി​ശ്വാ​സ​ത്തി​ന്‍റെ പ്ര​കാ​ശ​വും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ സ​ന്ദേ​ശ​വും ഒ​രു​മി​ച്ചു​ചേ​ര്‍​ന്ന ദു​ക്‌​റാ​ന തി​രു​നാ​ളി​ന് ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ല്‍ ഭ​ക്തി​സാ​ന്ദ്ര​മാ​യ സ​മാ​പ​നം. ഊ​ട്ടു​സ​ദ്യ​യി​ല്‍ കാ​ല്‍​ല​ക്ഷ​ത്തി​ല​ധി​കം വി​ശ്വാ​സി​ക​ള്‍ പ​ങ്കാ​ളി​ക​ളാ​യി. രാ​വി​ലെ 7.30ന് ​ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ വി​ശ്വാ​സ​സാ​ക്ഷ്യം ഇ​ന്ന​ത്തെ സ​മൂ​ഹ​ത്തി​നും ക്രൈ​സ്ത​വ​ജീ​വി​ത​ത്തി​നും വ​ഴി​കാ​ട്ടി​യാ​ണെ​ന്ന് അ​ദ്ദേ​ഹം ദി​വ്യ​ബ​ലി​മ​ധ്യേ ന​ട​ത്തി​യ സ​ന്ദേ​ശ​ത്തി​ല്‍ ഓ​ര്‍​മി​പ്പി​ച്ചു.

ദി​വ്യ​ബ​ലി​ക്കു​ശേ​ഷം ദു​ക്‌​റാ​ന ഊ​ട്ടു​നേ​ര്‍​ച്ച​യു​ടെ വെ​ഞ്ച​രി​പ്പുക​ര്‍​മ​വും ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ നി​ര്‍​വ​ഹി​ച്ചു. രാ​വി​ലെ 10.30ന് ​ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്ക് ക്രൈ​സ്റ്റ് എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍ പാ​ലി​യേ​ക്ക​ര സി​എം​ഐ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​ജോ​ബി മേ​നോ​ത്ത് തി​രു​നാ​ള്‍​സ​ന്ദേ​ശം ന​ല്‍​കി.
ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ.​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ൻ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ലി​ന്‍റോ കാ​രേ​ക്കാ​ട​ന്‍, ഫാ. ​ക്രി​സ്റ്റോ​ണ്‍ കൈ​നാ​ട​ത്തു​പ​റ​മ്പി​ൽ, ഫാ. ​ജ​സ്റ്റി​ന്‍ ക​ള​ര്‍​പാ​റ, കൈ​ക്കാ​ര​ന്‍​മാ​രാ​യ പി.​ടി. ജോ​ര്‍​ജ് പ​ള്ള​ൻ, സാ​ബു ജോ​ര്‍​ജ് ചെ​റി​യാ​ട​ൻ, തോ​മ​സ് തൊ​ക​ല​ത്ത്, അ​ഡ്വ.​ എം.​എം. ഷാ​ജ​ന്‍ മാ​ണി​ക്ക​ത്തു​പ​റ​മ്പി​ൽ, തി​രു​നാ​ള്‍ ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍​മാ​രാ​യ ഡേ​വി​സ് ച​ക്കാ​ല​ക്ക​ൽ, ജെ​യ്‌​സ​ണ്‍ പൊ​ന്തോ​ക്ക​ന്‍, ഷാ​ജു അ​ബ്രാ​ഹം ക​ണ്ടം​കു​ള​ത്തി, അ​ഡ്വ. ഹോ​ബി ജോ​ളി ആ​ഴ്ച​ങ്ങാ​ട​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham District news

Recent News

Corehub Up