x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂ​ഫാ​ൻ: ഒ​രു മാ​സം പി​ന്നി​ടു​മ്പോ​ൾ 176 കേ​സു​ക​ൾ, 229 പ്ര​തി​ക​ൾ


Published: July 4, 2026 02:38 AM IST | Updated: July 4, 2026 02:38 AM IST

സ​ർ​ക്കാ​രി​ന്‍റെ തൂ​ഫാ​ൻ പ​ദ്ധ​തി​യോ​ടും ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളോ​ടും ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ച് ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും ത​മ്മി​ൽ തൃ​ശൂ​ർ കോ​ർ​

തൃ​ശൂ​ർ: തൂ​ഫാ​ൻ ദി ​നാ​ർ​ക്കോ ഹ​ണ്ട് ആ​രം​ഭി​ച്ച് ഒ​രു മാ​സം പി​ന്നി​ടു​മ്പോ​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 176 കേ​സു​ക​ൾ. അ​റ​സ്റ്റി​ലാ​യ​ത് 229 പ്ര​തി​ക​ൾ. 27 പേ​രെ റി​മാ​ൻ​ഡ് ചെ​യ്തു. വി​വി​ധ പ​രി​ശോ​ധ​ന​ക​ളി​ലാ​യി 344.57 ഗ്രാം ​എം​ഡി​എം​എ, 37.637 കി​ലോ​ഗ്രാം ക​ഞ്ചാ​വ്, 20.56 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ, 153 ക​ഞ്ചാ​വ് ബീ​ഡി, 13 ക​ഞ്ചാ​വ് ചെ​ടി എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.
കാ​ൽ​ല​ക്ഷ​ത്തോ​ളം പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 118 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 121 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ല​ഹ​രി ഉ​പ​യോ​ഗം വി​പ​ണ​നം എ​ന്നി​വ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ യോ​ദ്ധാ​വി​ന്‍റെ 9995966666 എ​ന്ന ന​മ്പ​റി​ലേ​ക്കു വാ​ട്സാ​പ്പ് സ​ന്ദേ​ശം അ​യ​യ്ക്കു​ക​യോ 9497927797, 9497979794 ന​ന്പ​റു​ക​ളി​ൽ വി​ളി​ച്ച​റി​യി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ന​കു​ൽ ആ​ർ. ദേ​ശ്മു​ഖ് അ​റി​യി​ച്ചു.

Tags : Nattuvishesham District news

Recent News

Corehub Up