x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മ​ന്ദി​രം നി​ർ​മാ​ണം തു​ട​ങ്ങു​ന്നു


Published: July 4, 2026 02:47 AM IST | Updated: July 4, 2026 02:47 AM IST

ദി​വാ​ൻ​ജി​മൂ​ല​യ്ക്കു സ​മീ​പം ഭ​വ​ന​സ​മു​ച്ച​യ​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ.

തൃ​ശൂ​ർ: വി​മാ​ന​ത്താ​വ​ള മാ​തൃ​ക​യി​ൽ പു​തു​ക്കി​പ്പ​ണി​യു​ന്ന തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പു​തി​യ മ​ന്ദി​ര​ത്തി​നാ​യി സൈ​റ്റ് സ​ർ​വേ​യും മ​ണ്ണു​പ​രി​ശോ​ധ​ന​യും കെ​ട്ടി​ട​ങ്ങ​ളു​ടെ രൂ​പ​ക​ല്പ​ന​യും പൂ​ർ​ത്തി​യാ​ക്കി, പ്ര​വൃ​ത്തി അ​ടു​ത്ത​ഘ​ട്ട​ത്തി​ലേ​ക്ക്. സ്റ്റേ​ഷ​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തെ മു​ഖ​പ്പും അ​നു​ബ​ന്ധ മ​ന്ദി​ര​ങ്ങ​ളും ഈ ​മാ​സം മൂ​ന്നാം​വാ​ര​ത്തോ​ടെ പൊ​ളി​ച്ചു​തു​ട​ങ്ങും. റെ​യി​ൽ​വേ നി​ർ​മാ​ണ​വി​ഭാ​ഗ​വും തൃ​ശൂ​രി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​ർ ക​ന്പ​നി പ്ര​തി​നി​ധി​ക​ളും​ചേ​ർ​ന്നു ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ സ്ഥ​ല​പ​രി​ശോ​ധ​ന​യ്ക്കും ച​ർ​ച്ച​ക​ൾ​ക്കും ശേ​ഷ​മാ​ണു പൊ​ളി​ക്ക​ൽ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

പ്ര​ധാ​ന മ​ന്ദി​ര​ത്തി​ൽ സ്റ്റേ​ഷ​ൻ മാ​നേ​ജ​രു​ടെ മു​റി​യും അ​നു​ബ​ന്ധ​മാ​യു​ള്ള വി​ഐ​പി മു​റി​യും മു​ത​ൽ തെ​ക്കു​ഭാ​ഗ​ത്തു​ള്ള യാ​ത്രി​ക​രു​ടെ വി​ശ്ര​മ​കേ​ന്ദ്രം അ​ട​ക്ക​മു​ള്ള ഭാ​ഗ​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പൊ​ളി​ക്കു​ക. പൊ​ളി​ക്ക​ൽ തു​ട​ങ്ങാ​നാ​യി ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പേ ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ൾ പ​ഴ​യ റി​സ​ർ​വേ​ഷ​ൻ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. യാ​ത്രി​ക​രു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി സ്റ്റേ​ഷ​ൻ വ​ഴി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. പ്ലാ​റ്റ്ഫോ​മി​ൽ ബാ​രി​ക്കേ​ഡു​ക​ളും ഉ​യ​ർ​ത്തും.

ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​ധാ​ന പ്ര​വേ​ശ​ന​ക​വാ​ട​വും അ​റി​യി​പ്പു​കേ​ന്ദ്ര​വും ഇ​പ്പോ​ൾ ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ഴ​യ റി​സ​ർ​വേ​ഷ​ൻ കേ​ന്ദ്ര​ത്തി​ന് എ​തി​ർ​വ​ശ​ത്തെ പാ​ർ​സ​ൽ ഓ​ഫീ​സി​നു തെ​ക്കു​വ​ശ​ത്താ​യി ത​യാ​റാ​ക്കു​ന്ന ജോ​ലി​ക​ൾ ന​ട​ക്കു​ക​യാ​ണ്. യാ​ത്രി​ക​ർ​ക്കു​ള്ള വി​ശ്ര​മ​കേ​ന്ദ്രം പ​ഴ​യ സ​സ്യ​ഭോ​ജ​ന​ശാ​ല പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥ​ല​ത്തേ​ക്കു മാ​റ്റും. തെ​ക്കു​നി​ന്നു വ​രു​ന്ന​വ​ർ​ക്ക് ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ന്‍റെ തെ​ക്കേ​യ​റ്റ​ത്തു​ള്ള ന​ട​പ്പാ​ല​ത്തി​നു സ​മീ​പ​ത്തെ ക​വാ​ട​ത്തി​ന​രി​കി​ൽ എ​ടി​വി​എം ടി​ക്ക​റ്റ് വി​ത​ര​ണ​യ​ന്ത്ര​ങ്ങ​ൾ സ​ജ്ജ​മാ​ക്കും. അ​വ​ർ​ക്ക് ആ ​ക​വാ​ട​ത്തി​ലൂ​ടെ പ്ലാ​റ്റ്ഫോ​മി​ലേ​ക്കു പ്ര​വേ​ശി​ക്കാ​നാ​കും.

ഈ ​ര​ണ്ടാം ക​വാ​ട​ത്തി​ൽ​നി​ന്ന് ആ​ർ​എം​എ​സ് ഓ​ഫീ​സി​നു സ​മീ​പ​ത്തു​കൂ​ടി മു​ഖ്യ​ക​വാ​ട​ത്തി​ലേ​ക്കു വ​രു​ന്ന റോ​ഡ്, സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി അ​ട​യ്ക്കും. ദി​വാ​ൻ​ജി​മൂ​ല​യി​ൽ​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കു കൊ​ടി​മ​രം​വ​രെ മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ. കൊ​ടി​മ​ര​ത്തി​നു തെ​ക്ക് ഓ​ട്ടോ, ടാ​ക്സി പാ​ർ​ക്കിം​ഗ് ഒ​രു​ക്കും.

നി​ല​വി​ൽ ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്ത് സ്റ്റേ​ഷ​ൻ മാ​സ്റ്റ​റു​ടെ​യും സി​ഗ്ന​ലിം​ഗ് കെ​ട്ടി​ട​ത്തി​ന്‍റെ​യും പൈ​ലിം​ഗ് ജോ​ലി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ദി​വാ​ൻ​ജി​മൂ​ല​യ്ക്കു സ​മീ​പം നി​ർ​മി​ക്കു​ന്ന 12 നി​ല ഭ​വ​ന​സ​മു​ച്ച​യ​ത്തി​ന്‍റെ പൈ​ൽ ടെ​സ്റ്റിം​ഗ് ന​ട​ക്കു​ക​യാ​ണ്. ഗു​ഡ്സ് ഷെ​ഡി​നു സ​മീ​പ​ത്താ​യി പ്രോജക്ട് മാ​നേ​ജ്മെ​ന്‍റ് സ​ർ​വീ​സ് വി​ഭാ​ഗ​ത്തി​നു​ള്ള കെ​ട്ടി​ടം പൂ​ർ​ത്തി​യാ​യി. അ​വി​ടെ റെ​യി​ൽ​വേ ഓ​ഫീ​സ്, ഗു​ഡ്സ് വി​ഭാ​ഗം ഓ​ഫീ​സ് എ​ന്നി​വ​യു​ടെ പൈ​ലിം​ഗ് ജോ​ലി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Nattuvishesham District news

Recent News

Corehub Up