x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കാ​ട്- കു​ള​പ്പു​ള്ളി പാ​ത​യോ​ര​ത്ത് അ​പ​ക​ട​ഭീ​ഷ​ണി​യാ​യി മ​ര​ച്ചി​ല്ല​ക​ൾ


Published: July 4, 2026 02:17 AM IST | Updated: July 4, 2026 02:17 AM IST

പാ​ല​പ്പു​റം പ​ത്തൊ​മ്പ​താം മൈ​ലി​ൽ റോ​ഡി​ലേ​ക്കു​വീ​ണ മ​ര​ച്ചി​ല്ല​ക​ൾ വെ​ട്ടി​മാ​റ്റു​ന്നു.

ഒ​റ്റ​പ്പാ​ലം: കാ​ല​വ​ർ​ഷം ക​ന​ത്തു, പാ​ത​യോ​ര​ങ്ങ​ളി​ൽ സ്ഥി​തി​ചെ​യ്യു​ന്ന മ​ര​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ൾ പൊ​ട്ടി വീ​ഴു​ന്ന​തു പ​തി​വാ​കു​ന്നു.
പാ​ല​ക്കാ​ട്- കു​ള​പ്പു​ള്ളി പ്ര​ധാ​ന​പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും സ്ഥി​തി​ചെ​യ്യു​ന്ന കൂ​റ്റ​ൻ മ​ര​ങ്ങ​ളു​ടെ വ​ലി​യ ശി​ഖ​ര​ങ്ങ​ളാ​ണ് റോ​ഡി​ലേ​ക്കു നി​ലം​പ​തി​ക്കു​ന്ന​ത്.
ക​ണ്ണി​യം​പു​റം ഇ​ര​ട്ട പാ​ല​ത്തി​ന് സ​മീ​പം റോ​ഡി​ലേ​ക്ക് നി​ലം​പ​തി​ച്ച കൂ​റ്റ​ൻ മ​ര​ശി​ഖ​രം ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം വെ​ട്ടി​മാ​റ്റി​യ​ത്.
പാ​ല​പ്പു​റം പ​ത്തൊ​ന്പ​താം​മൈ​ൽ റോ​ഡി​ൽ ഇ​ത്ത​ര​ത്തി​ൽ കൂ​റ്റ​ൻ മ​ര​ച്ചി​ല്ല റോ​ഡി​ലേ​ക്ക് മു​റി​ഞ്ഞു​വീ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഗ​താ​ഗ​ത​ത​ട​സ​വും നേ​രി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ഷൊ​ർ​ണൂ​രി​ൽ​നി​ന്നും ഫ​യ​ർ​ഫോ​ഴ്സെ​ത്തി​യാ​ണ് മ​ര​ച്ചി​ല്ല​ക​ൾ വെ​ട്ടി​മാ​റ്റി​യ​ത്.
പാ​ത​യോ​ര​ങ്ങ​ളി​ലെ ത​ണ​ൽ മ​ര​ങ്ങ​ളാ​ണ് ഒ​ടി​ഞ്ഞു​വീ​ണു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.
കു​ള​പ്പു​ള്ളി മു​ത​ൽ പാ​ല​ക്കാ​ട് വ​രെ ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി മ​ര​ങ്ങ​ളു​ണ്ട്.

വ​ർ​ഷ​കാ​ല​ത്തി​നു​മു​മ്പ് റോ​ഡി​ലേ​ക്ക് തൂ​ങ്ങി​നി​ൽ​ക്കു​ന്ന ചി​ല്ല​ക​ൾ മു​റി​ച്ചു​മാ​റ്റാ​ൻ നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഇ​ല്ലാ​തി​രു​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യ്ക്കു കാ​ര​ണം. അ​തേ​സ​മ​യം കു​റെ ഇ​ട​ങ്ങ​ളി​ൽ മ​ര​ച്ചി​ല്ല​ക​ൾ മു​റി​ച്ചു മാ​റ്റി​യി​ട്ടു​ണ്ട്.

Tags : Nattuvishesham District news

Recent News

Corehub Up