x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐഎംഎ പാലാ സാംസ്‌കാരിക കേന്ദ്രം


Published: July 4, 2026 01:51 AM IST | Updated: July 4, 2026 01:51 AM IST

പാ​ലാ ഐ​എം​എ ന​ട​ത്തി​യ ഡോ​ക്ടേ​ഴ്‌​സ് ദി​നാ​ഘോ​ഷ​വും സാം​സ്‌​കാ​രി​ക കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഡോ.​ആ​ന്‍റ​ണി വൈ​പ്പ​ന നിർവഹിക്കുന്നു. ഡോ. ​സോം വി. ​തോ​മ​സ്, ഡോ. ​സാം മാ​ത്യു, ഡോ. ​മാ​ത്യു ജോ

പാ​ലാ: ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ പാ​ലാ ബ്രാ​ഞ്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ദേ​ശീ​യ ഡോ​ക്ടേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷവുംപാ​ലാ​യു​ടെ സാം​സ്‌​കാ​രി​ക കേ​ന്ദ്രത്തിന്‍റെ ഉദ്ഘാടനവും സംഘടിപ്പിച്ചു. ഡോ. ​ആ​ന്‍റ​ണി വൈ​പ്പ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എം​എ പാ​ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​സോം വ​ര്‍​ഗീ​സ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ഐ​എം​എ മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും മു​ന്‍ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​റോ​യ് ഏ​ബ്ര​ഹാം ക​ള്ളി​വ​യ​ലി​ല്‍ മു​ഖ്യ​തി​ഥി​യാ​യി​രു​ന്നു.

ഈ ​വ​ര്‍​ഷ​ത്തെ ഡോ​ക്ടേ​ഴ്‌​സ് ഡേ ​അ​വാ​ര്‍​ഡ് ഡോ. ​ചാ​ള്‍​സ് കു​ജ്ജൂ​റി​നു സ​മ്മാ​നി​ച്ചു. സ്‌​പെ​ഷ​ല്‍ റെ​ക്ക​ഗ്‌​നി​ഷ​ന്‍ അ​വാ​ര്‍​ഡ് സ്റ്റാ​റ്റി​സ്റ്റി​ഷ​നും അ​ധ്യാ​പ​ക​നു​മാ​യ ഡോ. ​കെ.​കെ. ജോ​സി​ന് സ​മ്മാ​നി​ച്ചു. ദേ​ശീ​യ ഐ​എം​എ​യു​ടെ എ​മി​ന​ന്‍റ് പേ​ഴ്‌​സ​ണാ​ലി​റ്റി അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​നാ​യ ഡോ. ​റോ​യ് ഏ​ബ്ര​ഹാം ക​ള്ളി​വ​യ​ലി​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ ഐ​എം​എ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളെ​യും അ​നു​മോ​ദി​ച്ചു. കേ​ര​ള ഹെ​ല്‍​ത്ത് സ്‌​കീം വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​സി​റി​യ​ക് തോ​മ​സ്, ഡോ. ​ജോ​സ് കു​രു​വി​ള കൊ​ക്കാ​ട്ട്, ഡോ. ​മാ​ത്യു തോ​മ​സ്, ഡോ. ​ജി. ഹ​രി​ശ​ങ്ക​ര്‍, സെ​ക്ര​ട്ട​റി ഡോ. ​സാം മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഗാ​യി​ക അ​ഞ്ജു ജോ​സ​ഫി​ന്‍റെ സം​ഗീ​ത​സ​ന്ധ്യ​യും അ​ര​ങ്ങേ​റി.

Tags : Nattuvishesham District news

Recent News

Corehub Up