x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ക​പ്പ​ലം - മു​ക്ക​ട റോ​ഡി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു


Published: July 4, 2026 01:29 AM IST | Updated: July 4, 2026 01:29 AM IST

എ​രു​മേ​ലി ക​ന​ക​പ്പ​ലം - ക​രി​മ്പി​ൻ​തോ​ട് - മു​ക്ക​ട റോ​ഡി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട നി​ല​യി​ൽ.

എ​രു​മേ​ലി: ക​ന​ക​പ്പ​ലം - ക​രി​മ്പി​ൻ​തോ​ട് - മു​ക്ക​ട റോ​ഡി​ൽ മ​രം വീ​ണ് ഇ​ന്ന​ലെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മ​രം വീ​ണ് വൈ​ദ്യു​തി ലൈ​നും പോ​സ്റ്റും ത​ക​ർ​ന്ന​ത് മൂ​ലം ഒ​ന്ന​ര മ​ണി​ക്കൂ​റാ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ​യി​ടെ ഒ​രു ഉ​ണ​ക്ക മ​രം വീ​ണ​ത് മൂ​ലം ത​ക​ർ​ന്ന​ത് ഏ​ഴ് വൈ​ദ്യു​തി പോ​സ്റ്റു​ക​ളും ലൈ​നു​ക​ളു​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ദ്ധ രാ​ത്രി ര​ണ്ടോ​ടെ ക​ന​ക​പ്പ​ല​ത്ത് തേ​ക്ക് മ​രം വീ​ണ് ഏ​റെ സ​മ​യം ഗ​താ​ഗ​തം നി​ല​ച്ചു. അ​തി​ന് മു​മ്പ് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ഇ​തേ സ്ഥ​ല​ത്ത് മ​രം വീ​ണ​ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് മു​ക​ളി​ലാ​ണ്. ഇ​തു​വ​രെ ന​ട​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ലെ​ന്ന​തു​മാ​ണ് ആ​ശ്വാ​സ​ക​രം.

പ​ഴ​കി​യ ഒ​ട്ടേ​റെ മ​ര​ങ്ങ​ളാ​ണ് വ​ന​ത്തി​ൽ റോ​ഡ​രി​കി​ലു​ള്ള​ത്. അ​പ​ക​ട​ക​ര​മാ​യ​വ മു​റി​ച്ചു നീ​ക്കേ​ണ്ട​ത് വ​നം വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യാ​ണ്. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ഇ​ബി പ​ല ത​വ​ണ ക​ത്തു​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ൾ നി​വേ​ദ​ന​ങ്ങ​ളും വി​വി​ധ സം​ഘ​ട​ന​ക​ൾ പ​രാ​തി​ക​ളും ന​ൽ​കി. എ​ന്നാ​ൽ, ഇ​തൊ​ന്നും അ​റി​യി​ല്ലെ​ന്നാ​ണ് ക​ഴി​ഞ്ഞ​യി​ടെ ചു​മ​ത​ല ഏ​റ്റ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ പ​റ​യുന്നത്.

 

 

Tags : Nattuvishesham District news

Recent News

Corehub Up