x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നു​മാ​യി സ​ഹ​ക​രി​ച്ച് ‘ജീ​വ​ന​ല​ഹ​രി’


Published: July 4, 2026 01:26 AM IST | Updated: July 4, 2026 01:26 AM IST

പൊ​ൻ​കു​ന്നം ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ‘ജീ​വ​ന ല​ഹ​രി’ നൃ​ത്ത​സം​ഗീ​ത സം​ഘ​നാ​ട​ക​ത്തി​ൽ നി​ന്ന്.

പൊ​ൻ​കു​ന്നം: ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി വ​രു​ന്ന ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നു​മാ​യി കൈ​ക്കോ​ർ​ക്കു​ന്നു. ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ 25ൽ ​പ​രം വേ​ദി​ക​ളി​ൽ അ​വ​ത​രി​പ്പി​ച്ച ജീ​വ​ന ല​ഹ​രി എ​ന്ന നൃ​ത്ത​സം​ഗീ​ത സം​ഘ​നാ​ട​കം ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്ത ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം​ത​ല ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ച് പ്രേ​ഷ​ക പ്ര​ശം​സ നേ​ടി​യി​രു​ന്നു.

22 ക​ർ​ഷ​ക​രാ​ണ് സം​ഘാം​ഗ​ങ്ങ​ൾ. ചെ​ങ്ക​ൽ ക​പ്പൂ​ച്ചി​ൻ ആ​ശ്ര​മാ​ധി​പ​നും ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡ് ജേ​താ​വും സം​വി​ധാ​യ​ക​നു​മാ​യ ഫാ.​ഡോ. റോ​യി കാ​ര​ക്കാ​ട്ടാ​ണ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ല​ഹ​രി​ക്കെ​തി​രേ കു​ട്ടി​ക​ളെ​യും സ്ത്രീ​ക​ളെ​യും ബോ​ധ​വ​ത്ക​രി​ക്കു​ക​യാ​ണ് നാ​ട​ക​ത്തി​ന്‍റെ മു​ഖ്യ​ല​ക്ഷ്യം.

കേ​ര​ള​ത്തി​ൽ എ​ല്ലാ​യി​ട​ങ്ങ​ളി​ലും നാ​ട​കം അ​വ​ത​രി​പ്പി​ക്കു​വാ​നു​ള്ള അ​നു​മ​തി​ക്കാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​ണ് സം​ഘാം​ഗ​ങ്ങ​ൾ.

Tags : Nattuvishesham District news

Recent News

Corehub Up